ശംഖുമുഖത്ത് ആശ്വാസ തീരമണിഞ്ഞ് ആദ്യ വിമാനം; ആർക്കും കോവിഡ് ലക്ഷണമില്ല
text_fieldsശംഖുംമുഖം (തിരുവനന്തപുരം): ബുധനാഴ്ച പുലർച്ച ദോഹയില്‍ നിന്നെത്തിയ വിമാനത്തിൽ ഗര്‍ഭിണികളും കുട്ടികളും ഉള്‍പെടെ 181 യാത്രക്കാർ. നിശ്ചയിച്ച സമയത്തെക്കാള്‍ ഒരു മണിക്കൂറിലധികം വൈകിയാണ് വിമാനം റണ്‍വേ തൊട്ടത്. പ്രവാസികളുമായി തിരുവനന്തപുരത്തെത്തിയ ആദ്യ വിമാനമായിരുന്നു ഇത്. വിമാനത്തിൽ വന്ന ആർക്കും കോവിഡ് ലക്ഷണമില്ല. അതേസമയം, രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി.
നാല് പൈലറ്റുമാരും നാല് കാബിന്‍ ക്രൂ അടക്കം എട്ടംഗസംഘം വിമാനം നിയന്ത്രിച്ചു. കരിപ്പൂരിൽ നിന്നും െെവകുന്നേരേത്താടെ ദോഹയിൽ എത്തിയ വിമാനം ഇന്ത‍്യൻ സമയം 8.30ഒാടെയാണ് ദോഹയിൽ നിന്നും തിരിച്ചത്. തിരുവനന്തപുരം(48), കൊല്ലം(46), പത്തനംതിട്ട(24), ആലപ്പുഴ(13), എറണാകുളം(9), തൃശൂർ(7), പാലക്കാട്(2), മലപ്പുറം(1), കോഴിക്കോട് (5), വയനാട് (1), കാസര്‍കോഡ് (4) എന്നീ ജില്ലകളിൽനിന്നുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.
ഇവർക്കുപുറമേ പുറമേ തമിഴ്നാട്(19),കര്‍ണ്ണാടക(1),മഹാരാഷ്ട(1)എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരും. പത്ത് വയസ്സിൽ താഴെയുളള കുട്ടികള്‍,മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ വീടുകളിലേക്ക് നീരീക്ഷണത്തിന് അയച്ചു. ഇവരെ കൂട്ടികൊണ്ടുപോകുന്നതിന് ഒരു ബന്ധുവിന് മാത്രം ടെര്‍മിനലിന് മുന്‍വശം വരെ കര്‍ശന ഉപാധികളോടെ പ്രവേശനം അനുവദിച്ചു. തിരുവനന്തപുരം ജില്ലക്കാരെ പി.എം.ജിയിലെ ഐ.എം.ജി.ഇൻസ്റ്റിട‍്യൂഷണൽ ക്വാറൻറീൻ കേന്ദ്രത്തിലേക്കും മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.