Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന ഹജ്ജ്...

സംസ്ഥാന ഹജ്ജ് ക്യാമ്പ്: ഒരുക്കം തകൃതി

text_fields
bookmark_border
hajj 2024
cancel

മ​ല​പ്പു​റം: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന തീ​ർ​ഥാ​ട​ന​ത്തി​ന് പോ​കു​ന്ന​വ​ർ​ക്കാ​യു​ള്ള ഹ​ജ്ജ് ക്യാ​മ്പി​ന്റെ ഒ​രു​ക്കം ത​കൃ​തി​യാ​യി പു​രോ​ഗ​മി​ക്കു​ന്നു.

ക്യാ​മ്പി​ന്റെ അ​വ​സാ​ന​ഘ​ട്ട സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഹ​ജ്ജ് ഹൗ​സി​ല്‍ യോ​ഗം ചേ​ർ​ന്നു. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന യോ​ഗം സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി, എ​മി​ഗ്രേ​ഷ​ന്‍, ക​സ്റ്റം​സ്, സി.​ഐ.​എ​സ്.​എ​ഫ്, എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്, ആ​രോ​ഗ്യം, പൊ​ലീ​സ്, ഫ​യ​ര്‍ ഫോ​ഴ്‌​സ്, പി.​ആ​ര്‍.​ഡി, റെ​യി​ല്‍വേ, കെ.​എ​സ്.​ആ​ര്‍.​ടി.​സി, ആ​ര്‍.​ടി.​ഒ, കെ.​എ​സ്.​ഇ.​ബി, വാ​ട്ട​ര്‍ അ​തോ​റി​റ്റി, ബി.​എ​സ്.​എ​ന്‍.​എ​ല്‍, പി.​ഡ​ബ്ല്യു.​ഡി റോ​ഡ്‌​സ്, സി​വി​ല്‍ സ​പ്ലൈ​സ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്റ​ണി​യും ക​ണ്ണൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും ഓ​ണ്‍ലൈ​നാ​യി യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

ക്യാ​മ്പ് ഉ​ദ്ഘാ​ട​നം 20ന്

​സം​സ്ഥാ​ന ഹ​ജ്ജ് ക്യാ​മ്പി​ന് മേ​യ് 20ന് ​രാ​വി​ലെ 10ന് ​ക​രി​പ്പൂ​ര്‍ ഹ​ജ്ജ് ഹൗ​സി​ല്‍ തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് 4.30നാ​ണ് ക്യാ​മ്പി​ന്റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്. 21ന് ​പു​ല​ര്‍ച്ച 12.05ന് ​ആ​ദ്യ ഹ​ജ്ജ് വി​മാ​നം ക​രി​പ്പൂ​രി​ല്‍നി​ന്ന് പു​റ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj campHajj 2024
News Summary - First Hajj flight to take off from Karipur on 21
Next Story