ഹാജിമാരുടെ ആദ്യസംഘം മടങ്ങിയെത്തി
text_fieldsകരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുേഖന ഹജ്ജിന് പുറപ്പെട്ടവരുടെ ആദ്യസംഘം തിരി ച്ചെത്തി. ഞായറാഴ്ച രാവിലെ 7.30ന് സൗദി എയർലൈൻസ് വിമാനത്തിലാണ് 300 പേരടങ്ങുന്ന ആദ്യസ ംഘം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ആദ്യദിനം നാല് വിമാനങ്ങളിലായി 1200 മുതിർന് നവരും രണ്ട് കുട്ടികളുമാണ് തിരിച്ചെത്തിയത്. പ്രഥമ സംഘത്തെ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, എം.എല്‍.എമാരായ കാരാട്ട് റസാഖ്, ടി.വി. ഇബ്രാഹിം, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി. അബ്ദുറഹ്മാൻ, കാസിം കോയ പൊന്നാനി, മുസ്ലിയാർ സജീര്‍, അനസ് ഹാജി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. രാവിലെ 11.00, ഉച്ചക്ക് 12.30, 12.50 സമയങ്ങളിലായി മറ്റ് വിമാനങ്ങളും കരിപ്പൂരിലെത്തി. ജിദ്ദയിൽ നിന്നാണ് തീർഥാടകരുടെ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.
കരിപ്പൂരിൽ എത്തിയ തീർഥാടകർ ഹജ്ജ് ആഗമന ഹാളായി പുനഃക്രമീകരിച്ച പഴയ അന്താരാഷ്ട്ര ആഗമന ഹാളിൽ കസ്റ്റംസ്, എമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കി. തുടർന്ന് ബാഗേജുകൾ സ്വീകരിക്കാൻ താഴത്തെ നിലയിലേക്ക് മാറ്റും. പുതിയ അന്താരാഷ്ട്ര ആഗമന ഹാൾ വഴി വരുന്ന ബാഗേജ് വളണ്ടിയർമാരുടെ സഹായത്തോടെ ഹാജിമാരുടെ കാത്തിരിപ്പ് ഹാളിൽ എത്തിച്ചാണ് കൈമാറുന്നത്. ഇവിെട നിന്നാണ് അഞ്ച് ലിറ്ററിെൻറ സംസം വെള്ളം നൽകുക. തുടർന്ന് പ്രത്യേക കവാടം വഴിയാണ് ഹാജിമാർ ടെർമിനലിൽനിന്ന് പുറത്തിറങ്ങുന്നത്. ഹാജിമാരെ സ്വീകരിക്കാൻ വരുന്നവരുടെ പാർക്കിങ് ‘ലോ-ലയിങ്’ കാർ പാർക്കിങ്ങിലാണ് ഒരുക്കിയിരിക്കുന്നത്.
പ്രളയക്കെടുതിയില്‍ ദുരിതത്തിലായ നാടിന് സഹായം കൈമാറിയാണ് ഹാജിമാര്‍ മടങ്ങുന്നത്. ആദ്യദിവസം എത്തിയവരിൽനിന്നായി 1,41,806 രൂപയാണ് സ്വരൂപിച്ചത്. കരിപ്പൂരില്‍നിന്ന് സെപ്റ്റംബർ മൂന്ന് വരെ 37 വിമാനങ്ങളിലായി 10,800ഓളം പേരാണ് തിരിച്ചെത്തുക. ആഗസ്റ്റ് 19, 20, 21, 22, 23, 25, 27, 29, 30, സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ രണ്ട് വിമാനങ്ങള്‍ വീതവും 24, 26, 28 തീയതികളില്‍ മൂന്ന് വിമാനവും 31, സെപ്റ്റംബർ ഒന്ന് തീയതികളില്‍ ഓരോ വിമാനവുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
സംസ്ഥാനത്ത്നിന്ന് ഹജ്ജ് കമ്മിറ്റി മുഖേനെ ഈ വര്‍ഷം 13,829 പേരാണ് ഹജ്ജിന് പോയത്. നെടുമ്പാശ്ശേരിയിൽനിന്നുള്ള ആദ്യസംഘം ആഗസ്റ്റ് 29ന് രാവിലെ 8.45ന് എത്തും. ഇവിടെ എയർ ഇന്ത്യയുടെ എട്ട് സര്‍വിസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.