ചരിത്രമണി മുഴക്കി ഉമേഷ്
text_fieldsഇരിങ്ങാലക്കുട: വെള്ളൂരില്‍ പൊഞ്ഞനം ദേവസ്വം കീഴേടം ഞാലികുളം മഹാദേവക്ഷേത്ര ശ്രീകോവിലിലേക്കു കയറും മുമ്പ് ഉമേഷ് മുഴക്കിയത് മാറ്റത്തിെൻറ മണിനാദം. കൊച്ചിന് ദേവസ്വം ബോര്‍ഡിെൻറ കീഴിലുള്ള ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി നിയമനം ലഭിച്ച ആദ്യത്തെ ദലിത് വിഭാഗക്കാരനായ ഉമേഷിനെ ചുമതലയേല്‍ക്കാന്‍ എത്തിയപ്പോള്‍ വിശ്വാസികള്‍ നല്‍കിയത് ഉജ്വല വരവേല്പ്.
രാവിലെ എേട്ടാടെ ക്ഷേത്രത്തിലെത്തിയ ഉമേഷിനെ ദേവസ്വം ഓഫിസറും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ചാര്‍ജ് എടുത്ത ശേഷം ശ്രീകോവിലില്‍ കയറിയ ഉമേഷ് സ്ഥലം എം.എല്‍.എ അടക്കമുള്ളവര്‍ക്ക് തീര്‍ഥവും പ്രസാദവും നല്കി. ദേഹശുദ്ധി വരുത്തി ശ്രീകോവിലില്‍ കയറിയ ഉമേഷിന് നിലവിലെ ശാന്തി ക്ഷേത്ര മൂലമന്ത്രം ചെവിയില്‍ ചൊല്ലിക്കൊടുത്തു. ശേഷം, ക്ഷേത്രത്തിലെ പൂജ ആവശ്യങ്ങള്‍ക്കുള്ള പാത്രങ്ങളുടെയും മറ്റും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ദേവസ്വം സബ് ഗ്രൂപ് ഓഫിസര്‍ക്ക് നിയമന ഉത്തരവ് കൈമാറിയാണ് ഉമേഷ് ഹാജര്‍ ബുക്കില്‍ ഒപ്പുെവച്ചത്.
‘എല്ലാം ഗുരുനാഥെൻറയും കാരണവന്മാരുടെയും ദൈവത്തിെൻറയും അനുഗ്രഹമാണ്. ചരിത്ര നിയോഗത്തിെൻറ ഭാഗമായത് സുകൃതമായി കാണുന്നു. എല്ലാ അംഗീകാരവും ഗുരുക്കന്മാരുടെ പാദത്തില്‍ സമര്‍പ്പിക്കുന്നു’ -ഉമേഷ് പറഞ്ഞു. അരുണന് എം.എല്‍.എ, ദേവസ്വം ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ ചരിത്ര നിമിഷത്തിന് സാക്ഷികളാവാന്‍ എത്തി. മതിലകം സ്വദേശി കുഴുപ്പുള്ളി ഉണ്ണികൃഷ്ണെൻറയും ഓമനയുടെയും മകനായ ഉമേഷ് കൃഷ്ണന് എസ്.എന്‍ പുരം പൂവത്തുംകടവ് മണക്കാട്ട് കണ്ണന് ശാന്തിയില്‍നിന്നാണ് പൂജാവിധികള്‍ പഠിച്ചത്. പിന്നീട് കണ്ണൂര്‍ ഇളയാവൂര്‍ തന്ത്രി പ്രകാശ് ശർമയുടെ ശിഷ്യനായി. ഉമേഷ് 12 വര്‍ഷമായി ശാന്തിയായി ജോലി ചെയ്യുകയാണ്. ഭാര്യ അശ്വതി. മക്കള്‍: അതുല്‍ കൃഷ്ണ, അറ്റ്ലീ കൃഷ്ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.