പ്രഥമ ഉമ്മൻ ചാണ്ടി പുരസ്കാരം മേധാപട്കർക്ക്
text_fieldsതിരുവനന്തപുരം: ഓൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ) രാജ്യത്തെ മികച്ച സാമൂഹിക പ്രവർത്തകർക്കായി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പരിസ്ഥിതി പ്രവർത്തക മേധാപട്കർക്ക്.
25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡെന്ന് അസോസിയേഷൻ ചെയർമാനും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോജോ തോമസ്, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ രണ്ടിന് മുംബൈയിലെ ഡോബ്‌ലി ഈസ്റ്റ് പട്ടീദാർ ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. രാജ്യസഭ എം.പിയും ലോക്മത് ഗ്രൂപ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായ കുമാർ കേത്കർ, മുൻ എം.പിയും മുംബൈ സർവകലാശാല വൈസ് ചാൻസലറുമായ ബൂൽചന്ദ്ര മുംഗെക്കർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.