ശ്രീനാരായണ ഗുരുവിൻെറ പേരിൽ കേരളത്തിലെ ആദ്യ ഓപൺ സർവകലാശാല കൊല്ലത്ത്
text_fieldsതിരുവനന്തപുരം: ശ്രീനാരായണ ഗുരുവിൻെറ പേരിൽ കേരളത്തിലെ ആദ്യ ഓപൺ സർവകലാശാല സ്ഥാപിക്കുന്നു. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ ഓപൺ സർവകലാശാല നിലവിൽ വരും. കൊല്ലം ആണ് പുതിയ സർവകലാശാലയുടെ ആസ്ഥാനം. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അനൗപചാരിക വിദ്യാഭ്യാസത്തിൻെറ പ്രയോക്താവും കേരളീയ നവോത്ഥാനത്തിൻെറ കെടാവിളക്കുമായ ശ്രീനാരായണ ഗുരുവിൻെറ നാമഥേയത്തിൽ കേരളത്തിലെ ആദ്യ ഓപൺ സർവകലാശാല രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ നാലു സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ പഠന സംവിധാനങ്ങൾ സംയോജിപ്പിച്ചാണ് ഓപൺ സർവകലാശാല ആരംഭിക്കുകയെന്നും ഏത് പ്രായത്തിലുള്ളവർക്കും പഠിക്കാൻ ഇതിലൂടെ അവസരമൊരുങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോഴ്സ് പൂർത്തിയാക്കാതെ ഇടക്ക് പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിന് അനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും. ദേശീയ, അന്തർദേശിയ രംഗത്തെ പ്രഗൽഭരായ അധ്യാപകരുടെയും വിദഗ്ധരുടെയും ഓൺലൈൻ ക്ലാസുകൾ ഓപൺ സർവകലാശാലയിലുണ്ടാകും. സർക്കാർ എയ്ഡഡ് കോളജുകളിലെ ലാബുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും പുതിയ സർവകലാശാലക്കായി പ്രയോജനപ്പെടുത്തും -മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.