കസേരയിൽ കയറി ആദ്യ വോട്ട്
text_fields21ാം വയസ്സിൽതന്നെ ആദ്യ വോട്ട് ചെയ്തു. അതൊരു നിയമസഭ തെരഞ്ഞെടുപ്പായിരുന്നു എന്നാണ് ഒ ാർമ. ആശങ്കയോടെയും ആകാംക്ഷയോടെയുമായിരുന്നു വോട്ട് ചെയ്യാനെത്തിയത്. എന്നെപ്പോ ലൊരാൾക്ക് വോട്ട് രേഖപ്പെടുത്താൻ തരത്തിലുള്ള സൗകര്യങ്ങളുണ്ടോയെന്നായിരുന്നു ഉത ്കണ്ഠ. അന്ന് ഞാൻ വോട്ടുരേഖപ്പെടുത്തിയതിെൻറ ഫോേട്ടാ പത്രത്തിൽ വരുകയും ചെയ്തു. പോളിങ് ബൂത്തിലെത്തി കസേരയിൽ കയറിനിന്നായിരുന്നു എെൻറ ആദ്യ വോട്ട്.
വോട്ട് ചെയ്ത് കഴിഞ്ഞപ്പോൾ വലിയ ആത്മാഭിമാനമൊക്കെ തോന്നി. രാഷ്ട്രീയ പരമായി ചിന്തിക്കുന്നതിനെക്കാൾ വ്യക്തികളുടെ കഴിവും പ്രവർത്തനങ്ങളും നോക്കിവേണം വോട്ട് ചെയ്യാനെന്ന് നേരത്തേതന്നെ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്ന് വിശ്വാസമുള്ളവർക്കായിരുന്നു എെൻറ വോട്ട്.
എല്ലാ വോട്ടും മുടങ്ങാതെ രേഖപ്പെടുത്തുന്ന ഒരാളാണ് ഞാൻ. വികസനം മാത്രം പോരാ. ഇനി വേണ്ടത് ആസൂത്രണമാണ്. പല വികസന പ്രവർത്തനങ്ങളും ഭാവിയിൽ ഒരുപാട് കുഴപ്പങ്ങൾ ഉണ്ടാക്കുന്നതാണ്. നമ്മൾ ജീവിക്കുന്നത് വരും തലമുറക്കു വേണ്ടിയാണ്. എെൻറ കുടുംബം എന്നാണ് എല്ലാവരും ചിന്തിക്കുക. അങ്ങനെ നോക്കുേമ്പാൾ ഭാവി തലമുറയുടെ മുന്നോട്ടുള്ള ജീവിതത്തിന് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന വികസനമാണ് ഇവിടെ നടക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തുതീർക്കേണ്ട കാര്യങ്ങൾ നമുക്കിനിയുമുണ്ട്. വ്യക്തിപരമായി പറഞ്ഞാൽ, ഒരു കോടതിവിധി ഇവിടെയുണ്ട്. ഭിന്നശേഷിക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തികൊടുക്കാനുള്ളത്.
എന്നാൽ, ഇതുവരെയും അതൊന്നും നടപ്പാക്കിയിട്ടില്ല. ഭിന്നശേഷിക്കാരുടെ കാര്യത്തിൽ ഇടപെടുന്നത് അനുകമ്പ നേടി വോട്ടുമേടിക്കാമെന്ന കാഴ്ചപ്പാടിലാണ്. അതിനാൽ, ഭിന്നശേഷി വിഭാഗം സമൂഹത്തിൽ ശക്തമായി നിൽക്കണം. കോടതി വിധി വന്നിട്ടും സർക്കാറിൽനിന്ന് ആത്മാർഥമായ സമീപനം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ട്. രാഷ്ട്രീയമായി പറയുന്നതല്ല. ഏത് സർക്കാറായാലും അതിനോട് പുറംതിരിഞ്ഞാണ് നിൽക്കുന്നത്. വോട്ട് ചെയ്യുേമ്പാൾ ഭിന്നശേഷിക്കാർ അതെല്ലാം നോക്കി വോട്ടുചെയ്യണം.
തയാറാക്കിയത്: അനിത എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.