പെരിയാറിലെ മൽസ്യക്കുരുതി: മുഖ്യമന്ത്രിയുടെ വാദം പൊളിച്ചടുക്കി റോഷി അഗസ്റ്റിൻ
text_fieldsകോഴിക്കോട് : പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. മഴ ശക്തിപ്പെട്ടിതിനെ തുടർന്ന് പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നപ്പോൾ റഗുലേറ്ററിന്റെ മുകൾവശത്തു നിന്ന് ഡി.ഒ(Dissolved Oxygen) ലെവൽ കുറഞ്ഞ ജലം, കൂടിയ അളവിൽ ഒഴുകിയത് മത്സ്യനാശത്തിനു കാരണമായെന്നാണ് പ്രാഥമിക കണ്ടെത്തൽ എന്നായിരുന്നു മുഖ്യമന്ത്രി ഈ മാസം 10ന് ഉമ തോമസ്, കെ. ബാബു, അൻവർ സാദത്ത്, ടി.ജെ. വിനോദ് എന്നിവർക്ക് രേഖാമൂലം നൽകിയ മറുപടി.
ബണ്ട് അടഞ്ഞു കിടക്കുന്ന വേനൽമാസങ്ങളിൽ ബണ്ടിനു മുകൾഭാഗത്തുള നിരവധി ജനവാസമേഖലകളിലൂടെ ഒഴുകി വരുന്ന ജൈവമാലിന്യങ്ങൾ പുഴയിൽ എത്തുന്നതും അവ രഗുലേറ്ററിന് അടിത്തട്ടിലേക്ക് അടിയുന്നതും അവിടെ ഡി.ഒ(Dissolved Oxygen) ലെവൽ കുറയുന്നതിന് കാരണായെന്നുമുള്ള മുഖ്യമന്ത്രിയുടെ മറുപടി തള്ളുകയാണ് മന്ത്രി റോഷി അഗസ്റ്റിൻ.
പാതാളം റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ 13 ഷട്ടറുകളിൽ മൂന്ന് ഷട്ടറുകൾ മാത്രമാണ് 2024 മെയ് 20ന് ഉയർത്തിയതെന്ന് റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. ഇതിൽക്കൂടി ഒഴുകിപ്പോയ ഓക്സിജൻ കുറവായ വെള്ളം 15 കി.മി വരെ (പനമ്പുകാട് വരെ) മത്സ്യക്കുരുതിക്ക് കാരണമായി എന്നത് യുക്തിസഹമല്ലെന്ന് നിയമസഭയിൽ മാത്യു കുഴൽനാടന് രേഖാമൂലം റോഷി അഗസ്റ്റിൻ മറുപടി നൽകി.
രണ്ട് - മൂന്ന് കി.മീ. ദൂരം വരെ ഇത്തരത്തിലുള്ള സാഹചര്യം അപകടകരമാകുമെന്ന് കരുതാം. ഇത്രയധികം ദൂരത്തേക്ക് വലിയൊരു വ്യാപ്തിയുള്ള ഡി.ഒ (Dissolved Oxygen) ലഭ്യതക്കുറവുള്ള വെള്ളം ഒഴുകിയെത്തി, ഇപ്പോൾ സംഭവിച്ച വിപത്തിന് കാരണമാകാൻ സാധ്യതയില്ലായെന്ന് അനുമാനിക്കാം. ഏതെങ്കിലും സാന്ദ്രതയേറിയ കടുത്ത വിഷമുള്ള ദ്രാവകം-വസ്തുക്കൾ വെളളത്തിൽ കലർന്നാൽ അല്ലാതെ ഇത്രയധികം ദൂരത്തിൽ വിപത്ത് സൃഷ്ടിക്കാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പാതാളം റെഗുലേറ്ററി ന്റെ മുകൾ ഭാഗത്ത് ഏകദേശം 12 കി.മീറ്റർ പരിധിയിൽ നിരവധി വ്യവസായശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഈ വ്യവസായശാലകളിൽ ശുദ്ധീകരിക്കപ്പെടാത്ത നിരവധി നിന്നുള്ള രാസമാലിന്യങ്ങൾ പുഴയിലേക്ക് നിക്ഷേപിച്ചതാകാം മത്സ്യക്കുരുതിക്ക് ഇടയാക്കിയത് എന്ന് സംശയിക്കുന്നു. സമീപമുള്ള പെരിയാറിന്റെ വിവിധ കൈവഴികളായ മഞ്ഞുമ്മൽ, പുറപ്പിള്ളിക്കാവ് റെഗുലേറ്ററുകളുടെ സമീപം ഇത്തരം മത്സ്യക്കുരുതി ഉണ്ടായിട്ടില്ലായെന്ന് കണ്ടെത്തി.
മലിനീകരണ നിയന്ത്രണ ബോർഡ് പതിവായി പുഴയിൽ നിന്നും ജലം ശേഖരിച്ച് ടെസ്റ്റുകൾ നടത്തുന്നുണ്ട്. ഡി.ഒ (Dissolved Oxygen) യുടെ അളവ് അപകടകരമായ തോതിൽ കുറഞ്ഞിരിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നുവെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡ് അധികാരികൾ അത്തരത്തിലുളള മുന്നറിയിപ്പ് നൽകേണ്ടതാണ്. റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറക്കേണ്ടതിന്റെ ക്രമീകരണം ജലസേചന വകുപ്പിനെ അറിയിക്കേണ്ടതുമായിരുന്നു.
പാതാളം റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ റിസർവോയർ പരിധിയിൽ 4.25 കി.മി മുകൾഭാഗത്ത് ജല അതോറിറ്റിയുടെ വാട്ടർ പമ്പ് ഹൗസ് ഏലൂക്കര ഉണ്ട് എന്നത് പ്രധാനമാണ്. ഈ റിസർവോയറിന്റെ ഭാഗങ്ങളിൽ ഒരിടത്തും മത്സ്യക്കുരുതി ഉണ്ടായിട്ടില്ല എന്നതും നിരവധി കമ്പനികളും കേരള വാട്ടർ അതോറിറ്റിയും വെള്ളം ശേഖരിക്കുന്നത് ഈ ഭാഗത്തിൽ നിന്നുമാണ് എന്നതും പ്രധാനമാണ്.
റെഗുലേറ്ററിന്റെ ഷട്ടറുകൾ (മൂന്ന് എണ്ണം) തുറന്ന് ജലം ശക്തമായി പുറത്തോട്ട് ഒഴുകുന്ന വേളയിലാവണം ഒരു എളുപ്പമാർഗം എന്ന നിലക്ക് വ്യാവസായിക മാലിന്യം റെഗുലേറ്റർ കം ബ്രിഡ്‌ജിന്
സമീപം പുഴയിലേക്ക് പുറം തള്ളിയത് എന്ന് സംശയിക്കാവുന്നതാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ നിജസ്ഥിതി പുറത്ത് വരുകയുളളൂ. അത്യന്തം നിർഭാഗ്യകരമായ ഈ സംഭവത്തിന്റെ ശരിയായ കാരണം മത്സ്യങ്ങളുടെ ആന്തരാവയവ പരിശോധനയിൽ നിന്നോ നദിയിൽ നിന്നും എടുത്തിട്ടുള്ള സാമ്പിൾ പരിശോധന ഫലംവരുന്നതോടെയോ വ്യക്തമാകുന്നതാണ്. സംഭവത്തിന്റെ ശരിയായ കാരണം ചത്ത മത്സ്യങ്ങളുടെ ആന്തരാവയവ പരിശോധനയിൽ നിന്നും എടുത്തിട്ടുള്ള ജലത്തിന്റെ സാമ്പിൾ പരിശോധനഫലം വരുന്നതോടെ വ്യക്തമാകും.
പെരിയാറിൽ ചത്തുപൊങ്ങിയ മത്സ്യങ്ങൾ വിഷയത്തിൽ കൂട്ടത്തോടെ വിശദമായ അന്വേഷണം നടത്തുന്നതിനായി ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായ വകുപ്പ്, വാട്ടർ അതോറിറ്റി, ഫിഷറീസ്, ആരോഗ്യം, ഫാക്ടറീസ് ആൻറ് ബോയിലേഴ്‌സ് എന്നീ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുവാൻ മെയ് 24ന് എണമാകുളം കലക്ടർ വിളിച്ച അടിയന്തര യോഗത്തിൽ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് കൊച്ചി സബ് കലക്ടർ 22ന് യോഗം വിളിച്ച് വിഷയം വിശദമായി ചർച്ച ചെയ്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.