മത്തിയുടെ ‘അയല’ത്തെത്തില്ല കോഴി; ട്രോളിങ് നിരോധനത്തിൽ േട്രാൾ ചാകര
text_fieldsമലപ്പുറം: ‘മിസ്റ്റർ മത്തീ, വന്ന വഴി മറക്കരുത്. ഒരു കാലത്ത് നിന്നെ എല്ലാവരും മാറ്റിനിർത്തിയപ്പോൾ മാറോടണച്ച പാ വങ്ങൾക്ക് അപ്രാപ്യമാവരുത്. നീ ഇല്ലെങ്കിൽ ഒരുപാട് സാധുക്കൾക്ക് മീനേ ഇല്ലെന്ന സത്യം തിരിച്ചറിയണം’-ട്രോളിങ് നിര ോധനം മൂലം കിലോക്ക് 240 രൂപ പിന്നിട്ട മത്തിയോട് ഒരു ട്രോളെൻറ അഭ്യർഥനയാണിത്.
മീൻവില രാക്ഷസത്തിരമാലകളേക്കാ ൾ ഉയരത്തിൽ കുതിക്കുമ്പോൾ സാധാരണക്കാർക്ക് മത്തിയിലേക്കു പോലും എത്തി നോക്കാനാവാത്ത അവസ്ഥ. ട്രോളന്മാർക്കിത് ചാകര കാലം. ആളുകളെ ചിരിപ്പിക്കുമ്പോഴും വിലക്കയറ്റത്തിെൻറ ഗൗരവം മുള്ളുപോലെ തറച്ചുകിടക്കുന്നുണ്ട്. മത്തി 300ലേക്കടുക്കുമ്പോൾ മറ്റു ആശ്രയമായിരുന്ന അയല, ചൂര, കോര തുടങ്ങിയവയുടെ കാര്യം ഭീകരം. ഒരു കിലോ കോഴിയിറച്ചിക്ക് 170 രൂപയേയുള്ളൂ.
വീട്ടിൽ മത്തി വാങ്ങിയെന്ന് വീരവാദം മുഴക്കുന്നവൻ ‘നിെൻറ വീട്ടിൽ എന്താ വാങ്ങിയതെ’ന്ന് കൂട്ടുകാരനോട് ചോദിക്കുന്നു. ചിക്കൻ എന്ന് മറുപടി കിട്ടേണ്ട താമസം ‘അയ്യോ ദാരിദ്ര്യം’ എന്ന പരിഹാസം. മഴക്കാലത്ത് മണ്ണിര വെള്ളം കുടിച്ചു വീർത്താൽ പാമ്പാവില്ലെന്ന് മുന്നറിയിപ്പ് നൽകുന്ന മറ്റു മീനുകളോട് മത്തിക്ക് ‘ഫീലിങ് പുച്ഛം’.
അങ്ങാടിയിൽ പോയി മൂന്ന് കിലോ മത്തി വാങ്ങി തിരിച്ച് വീട്ടിലെത്തിയപ്പോൾ തനിക്ക് വിവാഹാലോചന നടക്കുന്നത് കണ്ട് കണ്ണുതള്ളിയവനുണ്ട്. ചെറുക്കന് എവിടുന്നോ ഫണ്ട് വരുന്നുണ്ടെന്നും കുഴൽപ്പണം വല്ലതുമാണോ എന്നും നാട്ടുകാർക്ക് സംശയം. ഇപ്പോഴത്തെ നിലയും വിലയും അനുസരിച്ച് അയക്കൂറയുടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ ചെന്ന മത്തിയെ വല്ല മാന്തളിനോടും ചോദിക്കെടാന്ന് പറഞ്ഞ് ആട്ടിയിറക്കുന്നുണ്ട്. ‘ഇടക്കെങ്കിലും എന്നെ ബഹുമാനിക്കാൻ പഠിക്കണം’ എന്നാവശ്യപ്പെടുന്നത് വെറും മത്തിയല്ല ‘അൽ മത്തി’യാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.