ഒാഖി: മരിച്ചവരുടെ എണ്ണത്തിൽ അവ്യക്തതയില്ലെന്ന് ഫിഷറീസ് മന്ത്രി
text_fieldsതിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവരുടെയും മടങ്ങിയെത്താനുള്ളവരുടെയും കണക്കിൽ അവ്യക്തതയില്ലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. തിരുവനന്തപുരം ജില്ലയിൽ 49 പേരും കണ്ണൂരും കാസർകോടും ഒാരോ ആളുകൾ വീതവും മരിച്ചിട്ടുണ്ട്. ഈ മരിച്ച 51 മത്സ്യത്തൊഴിലാളികളെ തിരിച്ചറിഞ്ഞതായും മന്ത്രി പറഞ്ഞു.
103 പേരെ തിരുവനന്തപുരത്ത് നിന്ന് കാണാതായിട്ടുണ്ട്. ഇവരെയും മരിച്ചവരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയത്. ഇതു പ്രകാരം തിരുവനന്തപുരം ജില്ലയിൽ ആകെ 152 പേരുടെ കണക്കാണ് സർക്കാർ പുറത്തുവിട്ടത്. ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും കണക്കിൽ വ്യക്തതയില്ലെന്ന ആരോപണം ബോധപൂർവമാണെന്നും നിയമസഭയിൽ വി.എസ് ശിവകുമാറിന്‍റെ ചോദ്യത്തിന് മറുപടിയായി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
അതേസമയം, ഒാഖി ദുരന്തത്തിൽ 104 പേർ മടങ്ങിയെത്താനുണ്ടെന്നാണ് പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ ചോദ്യത്തിന് രേഖാമൂലം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. ഒാഖി ദുരിതാശ്വാസ നിധിയിലേക്ക് ജനുവരി 19 വരെ 94 കോടിയിലധികം രൂപ ലഭിച്ചു. ഇതിൽ നിന്നും 24 കോടി രൂപ ജില്ലാ കലക്ടർമാർക്ക് അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.