തെരച്ചിലിൽ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തണം -ഉമ്മൻചാണ്ടി
text_fieldsവിഴിഞ്ഞം: കടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലിൽ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് ന േതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. പ്രായോഗിക പരിജ്ഞാനം മത്സ്യത്തൊഴിലാളികൾക്കുണ്ട്. അത് തിരച്ചിലിൽ ഗു ണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥ മോശമായതിനാലാണ് നാവികസേനയുടെ തെരച്ചിൽ വൈകുന്നത്. ഉടൻ ത ന്നെ കടലിൽ വ്യോമ തെരച്ചിൽ ആരംഭിക്കണം. സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പുള്ളുവിള പുതിയ പള്ളിയിലെത്തിയതായിരുന്നു അദ്ദേഹം.
കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള ഏകോപന പ്രവർത്തനങ്ങൾ ഉമ്മൻചാണ്ടി വിലയിരുത്തി. തുടർന്ന് പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ ക്രിസ്തുദാസ്, ആൻറണി എന്നിവരുടെ വീടുകൾ സന്ദർശിച്ചു.
ബുധനാഴ്ച വൈകീട്ട് 3.30ഓടെയാണ് ഇവർ കടലിൽ പോയത്. വ്യാഴാഴ്ച രാവിലെ 10 ഓടെ മടങ്ങിയെത്തേണ്ടതായിരുന്നു. കാണാതയവരെ കണ്ടെത്തുന്നതിന് തീരസംരക്ഷണ സേനയും മറൈൻ എൻഫോഴ്സ്മെന്‍റും നടത്തുന്ന തിരച്ചിൽ ശക്തമല്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തുണ്ട്. സർക്കാർ സംവിധാനങ്ങൾ ഫലപ്രദമല്ലെന്നാണ് ആരോപണം.
രൂക്ഷമായ കടൽക്ഷോഭത്തിൽ തിരുവനന്തപുരം വലിയതുറയിൽ ആറ് വീടുകൾ പൂർണമായി തകർന്നിരുന്നു. 20 ഓളം വീടുകൾ അപകട ഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.