മത്സ്യത്തൊഴിലാളികൾക്ക് വറുതിയുടെ നാളുകൾ
text_fieldsബേപ്പൂർ: ട്രോളിങ് നിരോധനം ബുധനാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തില്‍ വരുന്നതോടെ നൂറുകണക്കിന് മീന്പിടിത്തതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് ഇനി വറുതിയുടെ നാളുകള്‍. 47 ദിവസമാണ് മീന്‍പിടിക്കുന്നതിന് നിരോധനം.
യന്ത്രവത്കൃതബോട്ടുകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം നടക്കാത്തതിനാല്‍ നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനം വഴിമുട്ടും. അഞ്ഞൂറോളം ബോട്ടുകളാണ് ബേപ്പൂരിൽ നിന്ന് മൽസ്യബന്ധനത്തിനായി ആഴക്കടലിൽ പോയി ദിവസങ്ങൾക്ക് ശേഷം തിരിച്ചുവരുന്നത്. ട്രോളിങ് നിരോധനത്തോടെ ഇത്രയും ബോട്ടുകൾ നിർത്തിയിടാൻ സൗകര്യമില്ലാത്തതിനാൽ തൊട്ടടുത്ത പ്രദേശങ്ങളായ കരുവൻതുരുത്തി, ബിസി റോഡിലെ ചീർപ്പ് പാലം തുടങ്ങിയയിടങ്ങളാണ് ബോട്ടുകൾക്ക് ഇനിയുള്ള വിശ്രമസ്ഥലങ്ങൾ. ഈ കാലയളവിൽ കുറേ ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി ബേപ്പൂരിലെ വിവിധ യാർഡുകളിലും കൊച്ചിയിലെ മുനമ്പം ഹാർബറിലും കൊണ്ടു പോകും.
നാളെ മുതൽ പരമ്പരാഗതവള്ളങ്ങള് ഉപയോഗിച്ച് ചെറിയ തോതിലുള്ള മീന്‍പിടിത്തം മാത്രമേ ഉണ്ടാകൂ. ഉള്‍നാടുകളിലേക്കടക്കം മീന്‍ എത്തിച്ച് വില്പന നടത്തുന്ന തൊഴിലാളികള്‍ക്കും ട്രോളിങ് കാലം ഇല്ലായ്മയുടെ കാലമാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര് മത്സ്യബന്ധനം നടത്തുന്ന ബേപ്പൂരില്‍ നിന്നുമാത്രം 500- ലധികം മീൻപിടിത്തബോട്ടുകളാണ് ട്രോളിങ് മൂലം കടലില്‍ പോകാതെ ദുരിതത്തിലാവുക. നിരോധനത്തിെൻറ മുന്നോടിയായി തുറമുഖങ്ങളില്‍നിന്ന് യന്ത്രവത്കൃത ബോട്ടുകള്‍ നീക്കിത്തുടങ്ങി. ട്രോളിങ് നിരോധനത്തെതുടര്‍ന്ന് തീരമേഖലയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. പരമ്പരാഗത ഒൗട്ട് ബോർഡ്, ഇൻ ബോർഡ് യാനങ്ങൾക്ക് ആഴക്കടലിൽ പോകുന്നതിന് തടസ്സമുണ്ടാകില്ല.
ട്രോളിങ് നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാർബറുകളിലും ഇന്നുമുതൽ കൂടുതൽ പോലീസിെൻറ സേവനം ഉറപ്പാക്കും. 12 നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്രത്തിെൻറ നിരോധനം നിലവിൽ വന്നിട്ടുണ്ട്. ഇത് കർശനമായി പാലിക്കാൻ കോസ്റ്റ് ഗാർഡിനെയും മറൈൻ എൻഫോഴ്സ്മെൻറിനെയും അധികൃതർ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ട്രോളിങ്നിരോധനം കണക്കുകൂട്ടി മിക്ക ബോട്ടുകളും കരക്കെത്തിയതോടെ ജി.പി.എസ്, എക്കോ സൗണ്ടർ, വയർലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചുമാറ്റിത്തുടങ്ങി. ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ബോട്ടുകൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കയാണ്. സംസ്ഥാനത്തെ മിക്ക ഹാര്‍ബറുകളിലെയും സ്ഥിതി ഇതുതന്നെയാണ്.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെൻറും സംയുക്തമായി കടലിലും കരയിലും നിരീക്ഷണം നടത്തും. ബോധവത്കരണഭാഗമായി നോട്ടീസ് വിതരണവും മൈക്ക് അനൗണ്‍സ്മെൻറും നടത്തുന്നുണ്ട്.
പ്രത്യേക സംയുക്ത പട്രോളിങ്ങും കടലിലും കരയിലും നടക്കും. പരിശീലനം ലഭിച്ച സുരക്ഷാഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ട്. പൊലീസിെൻറ സഹായവുമുണ്ടാകും. കാലാവസ്ഥമുന്നറിയിപ്പുകളും ബന്ധപ്പെട്ട വകുപ്പുകളുടെ മറ്റുനിര്‍ദേശങ്ങളും പാലിച്ച് മതിയായ സുരക്ഷാക്രമീകരണങ്ങളോടെ മാത്രമേ പരമ്പരാഗത വള്ളങ്ങള്‍ കടലിലിറങ്ങാന്‍ പാടുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.