പൊന്നാനിയിലും താനൂരിലും മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു; മൂന്ന് പേരെ കാണാതായി
text_fieldsപൊന്നാനി: പൊന്നാനിയിലും താനൂരിലും മത്സ്യബന്ധന ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായി. താനൂരിൽ കാണാതായ അഞ്ചുപേരിൽ മൂന്ന് പേർ തിരികെയെത്തി.
കടൽ പ്രക്ഷുബ്ദമായതാണ് നിരവധി വള്ളങ്ങൾ അപകടത്തിൽപ്പെടാനുള്ള കാരണം. പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്.
താനൂരിലുണ്ടായ അപകടത്തിൽ മുങ്ങിയ ബോട്ടിലെ മൂന്ന് പേർ തിരികെയെത്തി. പരപ്പനങ്ങാടി ഭാഗത്തേക്ക് നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. രണ്ട് പേരെ കുറിച്ച് വിവരമില്ല. താനൂർ ഓട്ടുമ്പുറത്തുനിന്നാണ് ബോട്ട് കടലിൽ പോയത്. കെട്ടുങ്ങൽ കുഞ്ഞുമോൻ, കുഞ്ഞാലകത്ത് ഉബൈദ് എന്നിവർക്കായി ഇപ്പോഴും തിരച്ചിൽ നടത്തിക്കൊണ്ടിരിക്കയാണ്. എന്നാൽ കടൽ പ്രക്ഷുബ്ദമായത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ ആറു മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എൻജിൻ തകരാറിലായി വിള്ളൽ വന്ന് വെള്ളം കയറിയ അവസ്ഥിലാണ് ബോട്ടെന്ന സന്ദേശം ലഭിച്ചിരുന്നു. എറണാകുളത്ത് എടമുട്ടത്തിനടുത്താണ് നിലവിൽ ബോട്ടുള്ളത്.രക്ഷാ പ്രവർത്തനം തുടങ്ങിയതായി കോസ്റ്റ്ഗാർഡ് അറിയിച്ചിട്ടുണ്ട്.
പൊന്നാനിയിൽ വള്ളം മറിഞ്ഞു ഒരാളെ കാണാതായിട്ടുണ്ട്. നാലുപേരുമായി പോയ നൂറിൽഹൂദ എന്ന വളളമാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. ഇതിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കബീറിനെ കാണാതായിട്ടുണ്ട്. മറ്റ് മൂന്ന് പേർ പടിഞ്ഞാറക്കര നായർതോട് ഭാഗത്തേക്ക് നീന്തിക്കയറുകയായിരുന്നു. കടൽപ്രക്ഷുബ്ദമാകാനള്ള സാധ്യത മുന്നിൽക്കണ്ട് മത്സ്യ ബന്ധനത്തിനു പോകരുതെന്ന നിർദേശമുണ്ടായിരുന്നുവെന്നാണ് അധികൃതർ അറിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.