ബ്ലൂ ഇക്കോണമി നയത്തിനെതിരേ മത്സ്യത്തൊഴിലാളി സമരം നവംബർ രണ്ടിന്
text_fieldsകൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മേഖലയെ കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിനെതിരെ മത്സ്യത്തൊഴിലാളികൾ സമരമുഖത്തേക്ക്. ഇതിന്റെ ഭാഗമായി നവംബർ രണ്ടിന് കൊച്ചി തുറമുഖ ട്രസ്റ്റ് ആസ്ഥാനത്തിന മുൻവശം ധർണ നടത്തും.
കേരള ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ. മത്സ്യത്തിന് ന്യായ വില ഉറപ്പു വരുത്തുക, മത്സ്യത്തൊഴി ലാളിയെ വെടിവെച്ച വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക, കേര ളത്തിനാവശ്യമായ മണ്ണെണ്ണ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ടി.എൻ. പ്രതാപൻ എം.പി. സമരം ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി എസ്. ശർമ്മ അധ്യക്ഷത വഹിക്കും.
തോപ്പുംപടി ഗിൽറ്റ് അസോസിയേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ മത്സ്യ ത്തൊഴിലാളി യൂനിയൻ സെക്രട്ടറി ആന്റണി ഷീലൻ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. അശോകൻ മുഖ്യ പ്രഭാഷണം നടത്തി. കോ-ഓർഡിനേഷൻ കമ്മിറ്റി ജില്ലാ കൺവീനർ ചാൾസ് ജോർജ്ജ് വിഷയാവതരണം നടത്തി. മുനമ്പം സന്തോഷ്, ബിനു പൊന്നൻ, കെ.എം. റിയാദ്, പി.എസ്. ഷമി, കെ.കെ. അബ്ദുള്ള, കെ.ബി. ജബ്ബാർ, എൻ.എ. ജെയിൻ, പി.ബി. ദാളോ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.