Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടലിൽ മരണ​ത്തോട്​​...

കടലിൽ മരണ​ത്തോട്​​ മല്ലിട്ട്​ നാലുപേർ; രക്ഷകനായി ദേവാംഗ്​

text_fields
bookmark_border
കടലിൽ മരണ​ത്തോട്​​ മല്ലിട്ട്​ നാലുപേർ; രക്ഷകനായി ദേവാംഗ്​
cancel

വാ​ടാ​ന​പ്പ​ള്ളി (തൃശൂർ): വഞ്ചിമറിഞ്ഞ്​ അ​ഞ്ച്​ മ​ണി​ക്കൂ​റോ​ളം ക​ട​ലി​ൽ ഒഴുകി നടന്ന നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തു​ണ​യാ​യ​ത് 19കാരന്‍റെ ഡ്രോൺ കാമറ. ത​ളി​ക്കു​ളം ത​മ്പാ​ൻ​ക​ട​വി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ തൊ​ഴിലാളികളാണ്​ ഫൈ​ബ​ർ വ​ഞ്ചി തി​ര​യി​ൽ​പെ​ട്ട് മ​റി​ഞ്ഞ്​ മരണത്തെ മുഖാമുഖം കണ്ടത്​. ഒടുവിൽ, ക​ര​യി​ൽ​നി​ന്ന്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം എ​ത്തി​യ ബി.​ടെ​ക് വി​ദ്യാ​ർ​ഥി പറത്തിയ ഡ്രോ​ണിൽ ഇവരുടെ ചിത്രം പതിയുകയായിരുന്നു.

തീര​ത്തെ മുൾമുനയിലാക്കിയ മണിക്കൂറുകൾ

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ​യാ​ണ്​ ത​മ്പാ​ൻ​ക​ട​വ് അ​റ​പ്പ​തോ​ടി​ന് സ​മീ​പ​ത്തു​നി​ന്ന് ത​മ്പാ​ൻ​ക​ട​വ് സ്വ​ദേ​ശി ചെ​മ്പാ​ട​ൻ കു​ട്ട​െൻറ (60) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​ശ്ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ൻ വ​ഞ്ചി​യി​ൽ കു​ട്ട​ൻ​പാ​റ​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ (60), അ​റ​ക്ക​വീ​ട്ടി​ൽ ഇ​ക്‌​ബാ​ൽ (50), ചെ​മ്പ​നാ​ട​ൻ വി​ജ​യ​ൻ (55) എ​ന്നി​വ​ർ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ തി​രി​ച്ച​ത്.


വ​ല​യെ​റി​ഞ്ഞ്​ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​തോ​ടെ വ​ഞ്ചി​യി​ലേ​ക്ക് വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. ക​ര​യി​ൽ​നി​ന്ന് 11 നോ​ട്ടി​ക്ക​ൽ മൈ​ൽ പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്തായിരുന്നു അ​പ​ക​ടം. രാ​വി​ലെ എ​ട്ട​ര​യോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ ത​മ്പാ​ൻ​ക​ട​വി​ലെ സു​ഹൃ​ത്ത് ജ​യ​നെ വി​വ​ര​മ​റി​യി​ച്ചു. നാ​ട്ടു​കാ​ർ വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സി​നും വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് അ​ഴീ​ക്കോ​ട്, മു​ന​ക്ക​ക്ക​ട​വ് തീ​ര​ദേ​ശ പൊ​ലീ​സി​നും പൊ​ന്നാ​നി പൊ​ലീ​സി​നും വി​വ​രം കൈ​മാ​റി. ഇ​തി​നി​ടെ നാ​ട്ടി​ക, ത​മ്പാ​ൻ​ക​ട​വ്, ചേ​റ്റു​വ ഹാ​ർ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന​്​ കൂ​ടു​ത​ൽ വ​ള്ള​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​ര​ച്ചി​ൽ ന​ട​ത്താ​ൻ ഇ​റ​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് തി​രി​ച്ചു​പോ​ന്നു. സ്ഥ​ല​ത്തെ​ത്തി​യ ഗീ​ത ഗോ​പി എം.​എ​ൽ.​എ തൃ​ശൂ​ർ ജി​ല്ല ക​ല​ക്ട​ർ എ​സ്. ഷാ​ന​വാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​വി​യു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. എ​റ​ണാ​കു​ളം ക​ല​ക്ട​ർ​ക്ക് വി​വ​രം കൈ​മാ​റി​യെ​ങ്കി​ലും ഹെ​ലി​കോ​പ്ട​ർ ത​ക​രാ​റി​ലാ​ണെ​ന്ന് അ​റി​യി​ച്ചു.

ആദ്യമായി കടലിലേക്ക്​; തിരികെ വന്നത്​ നാല്​ ജീവനുകളുമായി

​തെരച്ചിൽ വിഫലമായെന്ന പ്രതീതി തീരത്ത്​ പരക്കുന്നതിനിടെയാണ്​ തളിക്കുളം സെന്‍ററിലെ അമൂല്യ ജ്വല്ലറി ഉടമ എരണേഴത്ത് പടിഞ്ഞാറ്റയിൽ സുബിൻ തന്‍റെ മകനായ ദേവാംഗിനോട്​ സംഭവത്തെ കുറിച്ച്​ പറയുന്നത്​. തന്‍റെ കൈയ്യിലുള്ള ​ഡ്രോൺ കാമറ ഉപയോഗിച്ച്​ എന്തെങ്കിലും ​ചെയ്യാൻ പ​റ്റുമോ എന്ന്​ നോക്കാനായിരുന്നു അച്ഛ​െന്‍റ നിർദേശം.

​ബം​ഗ​ളൂ​രു ക്രൈ​സ്​​റ്റ്​ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ ബി.​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ ദേ​വാ​ംഗ്​ ഉ​ച്ച​യോ​ടെ ഡ്രോ​ണു​മാ​യി ത​മ്പാ​ൻ​ക​ട​വി​ലെ​ത്തി. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വാ​ടാ​ന​പ്പ​ള്ളി എ​സ്.​ഐ കെ.​ജെ. ജി​നേ​ഷ് ക​ട​ലി​ൽ ഇ​റ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി. ആദ്യമായി കടലിൽ പോകുന്നതിന്‍റെ ആശങ്ക ഉണ്ടായിരുന്നെങ്കിലും നാലുജീവനുകളെ കുറിച്ച്​ ഓർത്തപ്പോൾ അതൊക്കെ പമ്പ കടന്നു.

വി​ഷ്ണു​മാ​യ വ​ഞ്ചി​യി​ലാ​ണ് ഡ്രോ​ണുമായി ദേ​വാ​ംഗ്​ യാത്ര തിരിച്ചത്​. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ വിവിധ ഭാഗങ്ങളിലേക്ക്​ ഡ്രോ​ൺ പറത്തി. ഇതി​നി​ടെ നാ​ലു​പേ​രെുടെയും ദൃശ്യങ്ങൾ കാമറ പകർത്തി. പ്ലാ​സ്​​റ്റി​ക് ടാ​ങ്ക്, ക​ന്നാ​സ്, ബ​ക്ക​റ്റ്, പ​ങ്കാ​യം എ​ന്നി​വ​യി​ൽ പി​ടി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ര​ണ്ട് വ​ഞ്ചി​ക​ളി​ലാ​യി ഇവരെ ക​ര​യി​ലെ​ത്തി​ച്ച്​ ആം​ബു​ല​ൻ​സു​ക​ളി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എല്ലാവരും അപകടനില തരണംചെയ്​തു.

ശക്തമായ കാറ്റ്​ മൂലം ഡ്രോൺ പറത്താൻ ഏറെ ബുദ്ധിമുട്ടിയെന്ന്‌ ദേവാംഗ്​ പറയുന്നു.. പറത്തുന്നതിനേക്കാൾ പ്രയാസമായിരുന്നു ബോട്ടിലേക്ക് ഡ്രോൺ തിരികെ ലാൻഡ് ചെയ്യിക്കുക എന്നത്.. അൽപം കൂടി വൈകിയിരുന്നെങ്കിൽ ഇവരെ ജീവനോടെ കിട്ടുമായിരുന്നില്ലെന്ന്‌ ദേവാംഗ്​ പറയുന്നു.

തീരത്ത്​ കാത്തുനിന്ന്​ ജനപ്രതിനിധിസംഘം

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ ഫൈ​ബ​ർ വ​ഞ്ചി ക​ട​ലി​ൽ തി​ര​യി​ൽ​പ്പെ​ട്ട് മ​റി​ഞ്ഞ​പ്പോ​ൾ തീ​ര​ത്ത്​ കാ​ത്തു​നി​ന്ന​ത്​ ജ​ന​പ്ര​തി​നി​ധി സം​ഘം. ഗീ​താ ഗോ​പി എം.​എ​ൽ.​എ​ക്ക് പു​റ​മെ ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​സി. പ്ര​സാ​ദ്, നാ​ട്ടി​ക, ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ എം.​ആ​ർ. ദി​നേ​ശ​ൻ, പി.​ഐ. സ​ജി​ത, പ​ഞ്ചാ​യ​ത്ത് അം​ഗം മെ​ഹ​ബൂ​ബ്, ധീ​വ​ര​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ഷി ബ്ലാ​ങ്ങാ​ട്ട്, ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഭ​ഗീ​ഷ് പൂ​രാ​ട​ൻ, വിവിധ സംഘടന നേതാക്കളായ എ.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, സി.​ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishing boat accidentRescue work
Next Story