സ്കൂളുകളിൽ ഇനിമുതൽ പ്രഥമ ശുശ്രൂഷ ടീം
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ പ്രഥമ ശുശ്രൂഷ ടീം രൂപവത്കരിക്കാ നും ഇതിന് അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകാനും ത ദ്ദേശ സ്വയംഭരണവകുപ്പിെൻറ ഉത്തരവ്.
സുൽത്താൻ ബത്തേരി ഗവ. സർവ ജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഷഹ്ല ഷെറിൻ പാ മ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിൽ തേദ്ദശസ്ഥാപനങ്ങൾ സ്വീകരി ക്കേണ്ട അടിയന്തര നടപടികൾ സംബന്ധിച്ച് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിലാണ് ഇതുസംബന്ധിച്ച നിർദേശം. ആരോഗ്യവകുപ്പിന് കീഴിലെ പ്രാഥമിക/ സാമൂഹിക/ കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ചേർന്നായിരിക്കണം പ്രഥമ ശുശ്രൂഷ പരിശീലനം നൽകേണ്ടത്.
സ്കൂളുകളിൽ ശുചിമുറികൾ നിർമിക്കാനും ശോചനീയമായവയുടെ അറ്റകുറ്റപ്പണി നടത്താനും ശുചിത്വമിഷൻ ഫണ്ടും നോൺ റോഡ് മെയിൻറനൻസ് ഗ്രാൻറും ഉപയോഗിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി. കുട്ടികളുടെ ആവശ്യാനുസരണം ശുചിമുറികൾ ഉണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.
ശുചിമുറികളിൽ ജലലഭ്യതയും ഉറപ്പുവരുത്തണം. നോൺ റോഡ് മെയിൻറനൻസ് ഗ്രാൻറ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ തനത് ഫണ്ടും തനത് ഫണ്ട് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പദ്ധതി വിഹിതവും വിനിയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഗ്രാമങ്ങളിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ അനുവദനീയ പ്രവൃത്തികൾ കൂടി സ്കൂൾ പരിസരങ്ങളിൽ ഏറ്റെടുക്കാം. സ്കൂൾ വളപ്പിൽ പ്രത്യേകിച്ചും വിദ്യാർഥികൾ സഞ്ചരിക്കുന്ന വഴി, കളിസ്ഥലം എന്നിവിടങ്ങളിലെ പാഴ്ചെടികൾ, പടർപ്പുകൾ എന്നിവ വെട്ടിമാറ്റി വൃത്തിയാക്കണം. നഗരപ്രദേശങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫണ്ടും സേവനവും ഉപയോഗപ്പെടുത്താം.
മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റികൾ/ വിദ്യാഭ്യാസം, കല സാംസ്കാരിക കമ്മിറ്റികൾ തങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകളുടെയും അടിയന്തര യോഗം വിളിക്കണം. പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, പി.ടി.എ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യം യോഗത്തിൽ ഉറപ്പുവരുത്തണം. യോഗത്തിൽ വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ച സ്കൂൾ മാനേജ്മെൻറ്, പി.ടി.എ എന്നിവ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്ക് ചേർന്നുള്ള പ്രവർത്തനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കണം. ക്ലാസ്മുറികൾ, ഒാഡിറ്റോറിയം, ലാബ്, ലൈബ്രറി, ശുചിമുറി എന്നിവിടങ്ങളിൽ തറ ഭാഗം, ചുമരുകൾ, മേൽക്കൂര, ജനലുകൾ എന്നിവ ക്ഷുദ്രജീവി മുക്തമാക്കാൻ അടച്ച് ബന്ധവസാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.