സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, യാത്രക്ക് പ്രോേട്ടാകോൾ
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്ത് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളെ എത്തിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക ഫിറ്റ്നസ് സർട്ടിഫിറ്റ് ഉൾപ്പെടെ സ്റ്റുഡൻറ്സ് ട്രാൻസ്പോർേട്ടഷൻ പ്രോേട്ടാകോളുമായി ഗതാഗത വകുപ്പ്. ഒന്നര വർഷമായി നിർത്തിയിട്ടിരിക്കുന്ന സ്കൂൾ വാഹനങ്ങളുടെ ക്ഷമതയും വിദ്യാർഥികളുടെ യാത്രാ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനാണ് 'സ്റ്റുഡൻറ്സ് ട്രാൻസ്പോർേട്ടഷൻ പ്രോേട്ടാകോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (എസ്.ടി.പി.എഫ്.സി) ഏർപ്പെടുത്തിയതെന്ന് ഗതാഗത മന്ത്രി ആൻറണി രാജു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഒക്ടോബർ 20ന് മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കും. ഒാഫിസുകളിലെത്തിച്ച് പരിശോധിക്കുന്നത് വഴിയുള്ള താമസം ഒഴിവാക്കാനാണിത്. തുടർന്ന്, ട്രയൽ റൺ നടത്തിയാണ് എസ്.ടി.പി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുക. ഇത് വാഹനത്തിൽ സൂക്ഷിക്കണം. സ്കൂളുകളുമായി കരാർ അടിസ്ഥാനത്തിൽ കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും ഇൗ മാനദണ്ഡങ്ങൾ ബാധകമാണ്.
ഇവയുടെ പരിശോധനയും ഒക്ടോബർ 20ന് മുമ്പ് പൂർത്തിയാക്കും. വിവിധ ക്ലാസുകളുടെ പ്രവർത്തന സമയം വ്യത്യസ്തമായതിനാൽ ഒന്നിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളെ കൊണ്ടുവരാവുന്ന രീതിയിൽ പെർമിറ്റ് വ്യവസ്ഥയിൽ ഇളവ് വരുത്തും. യാത്രയിൽ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളാണ് ട്രാൻസ്പോർേട്ടഷൻ പ്രോേട്ടാകോളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിർദേശങ്ങൾ
ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണം
നിന്ന് യാത്ര അനുവദിക്കില്ല
പനിയോ ചുമയോ മറ്റു രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാർഥികള്‍ക്ക് യാത്ര അനുവദിക്കില്ല
ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്സിന് എടുത്തിരിക്കണം.
ഇവരുടെ താപനില ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
വാഹനത്തില്‍ എ.സിയും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല.
ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ വൃത്തിയാക്കണം.
കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിെൻറ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.
സ്കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്കാനറും സാനിറ്റൈസറും കരുതണം.
ഡോർ അറ്റൻഡർ ബസിൽ പ്രവേശിക്കുന്ന കുട്ടിയുടെ ഉൗഷ്മാവ് രേഖപ്പെടുത്തണം.
ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച ശേഷം ബസിലേക്ക് പ്രവേശനം.
വാഹനത്തിൽ ഡബിൾ മാസ്ക് നിർബന്ധം
വാഹനത്തിനുള്ളിൽ മിഠായി, ചൂയിങ്ഗം എന്നിവ കഴിക്കുന്നത് ഒഴിവാക്കണം
വാഹനത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സ്കൂളുകൾ രക്ഷാകർത്താക്കൾക്ക് പ്രിൻറ് ചെയ്ത് നൽകണം.
വിദ്യാർഥികൾക്കായി 'സ്റ്റുഡൻറ് ബോണ്ട് സർവിസ്'
തിരുവനന്തപുരം: സ്കൂൾ അധികൃതർ ആവശ്യപ്പെട്ടാൽ വിദ്യാർഥികൾക്ക് യാത്രാസൗകര്യമൊരുക്കുന്നതിന് കെ.എസ്.ആർ.ടി.സി സ്റ്റുഡൻറ് ബോണ്ട് സർവിസ് ആരംഭിക്കുമെന്ന് മന്ത്രി ആൻറണി രാജു. സ്കൂളുകൾക്ക് യാത്രാസൗകര്യമൊരുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സർവിസ് ആരംഭിക്കുന്നത്. ബോണ്ട് സർവിസ് യാത്ര സൗജന്യമായിരിക്കില്ല. നിശ്ചിത നിരക്ക് ഇൗടാക്കും. സർക്കാർ ഉദ്യോഗസ്ഥരടക്കം സ്ഥിരം യാത്രക്കാർക്കായി നിലവിൽ ബോണ്ട് സർവിസുകൾ കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്. വിദ്യാർഥികളുടെ യാത്ര കൺസഷെൻറ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തും. സ്കൂളുകളും കോളജുകളും തുറക്കുന്നതിന് മുമ്പ് കൺസഷെൻറ കാര്യത്തിൽ തീരുമാനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.