ഇടുക്കി ചിന്നക്കനാലിലെ അഞ്ച് ഏക്കർ സർക്കാർ ഭൂമി ഒഴിപ്പിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsചിന്നക്കനാൽ: ഇടുക്കി മൂന്നാറിൽ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികളുമായി തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യു ദൗത്യ സംഘം. ആനയിറങ്കൽ- ചിന്നക്കനാൽ മേഖലയിലെ കൈയേറ്റം നടന്ന അഞ്ച് ഏക്കർ സർക്കാർ ഭൂമി ഒഴിപ്പിച്ചു.
അടിമാലി സ്വദേശി റ്റിജു കുര്യക്കോസ് കൈയേറി ഏല കൃഷി ചെയ്ത 5.55 ഏക്കർ സ്ഥലമാണ് രാവിലെ ഒഴിപ്പിച്ചത്. കൈയേറ്റ ഭൂമിയിൽ ദൗത്യസംഘം സർക്കാർ ഭൂമിയാണെന്ന് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥർ സീൽ ചെയ്തു.
അതസമയം, റവന്യു ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ചെറുകിട കുടിയേറ്റക്കാർക്കും റവന്യു വകുപ്പ് നോട്ടീസ് നൽകിയെന്ന് അവർ ആരോപിച്ചു.
അതിനിടെ, വൻകിട കൈയേറ്റങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു. കൈയേറ്റവും കുടിയേറ്റവും രണ്ടാണ്. അഞ്ച് സെന്‍റിൽ കുറവുള്ളവരെ ഒഴിപ്പിക്കലല്ല ലക്ഷ്യമെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കി.
മൂന്നാർ ദൗത്യത്തിന് മുൻ മാതൃകകളില്ല. മണ്ണുമാന്തിയന്ത്രങ്ങളും കരിമ്പൂച്ചകളും മുഖമുദ്രയെന്ന് തെറ്റിദ്ധരിക്കേണ്ട. സിനിമാറ്റിക് നടപടി പ്രതീക്ഷിക്കരുതെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.