ചിന്നക്കനാലില്‍ അഞ്ചരേയക്കര് തിരിച്ചുപിടിച്ചു
text_fieldsനെടുങ്കണ്ടം: ചിന്നക്കനാലിൽ കുത്തകപ്പാട്ട ഭൂമിയുടെ മറവിൽ സ്വകാര്യ വ്യക്തി കൈയേറിയ കെ.എസ്.ഇ.ബി വക അഞ്ചര ഏക്കർ ഭൂമി റവന്യൂവകുപ്പ് തിരിച്ചുപിടിച്ച് കൈമാറി. ആനയിറങ്കൽ ജലാശയത്തിന് ചേർന്നുകിടക്കുന്ന ചിന്നക്കനാൽ താവളത്തിൽ സർവേ 48, 49, 12/1 എ, എന്നിവയിൽപെട്ട വൈദ്യുതി ബോർഡ് വക ഭൂമിയും സർവേ 20/1ൽപെട്ട സർക്കാർ പുറമ്പോക്കുമാണ് സ്വകാര്യ വ്യക്തി കൈയേറിയത്.
ചിന്നക്കനാൽ മുട്ടകാട് താവളത്തിലെ സർവേ 120/29, 120/34 എന്നിവയിൽപെട്ട ഏഴ് ഏക്കർ 11 സെൻറ് സ്ഥലത്തിന് അനുവദിച്ച കുത്തകപ്പാട്ട ഭൂമിയുടെ മറവിലായിരുന്നു കൈയേറ്റം. വിഷയം ജില്ല കലക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെത്തുടർന്ന് കക്ഷിയുടെ പേരിൽ അനധികൃതമായി അനുവദിച്ച കുത്തകപ്പാട്ടം ജില്ല കലക്ടർ റദ്ദ് ചെയ്യുകയും കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിടുകയുമായിരുന്നു.
സമീപത്തായി മറ്റൊരു സ്വകാര്യ വ്യക്തി കൈയേറിയ 21 ഏക്കർ 2020 ആഗസ്റ്റ് 22ന് ജില്ല കലക്ടർ നേരിട്ടെത്തി സർക്കാറിൽ നിക്ഷിപ്തമാക്കി. ഭൂമി കൈവശപ്പെടുത്തിയ തോമസ് കുരുവിള ഹൈകോടതിയെ സമീപിച്ചു. എന്നാല്‍, റവന്യൂവകുപ്പിെൻറ കണ്ടെത്തല്‍ ഹൈകോടതി ശരിവെക്കുകയായിരുന്നു.
അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയ തോമസ് കുരുവിളയ്ക്ക് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. തുടര്‍നടപടികളുടെ ഭാഗമായാണ് എല്‍.ആര് തഹസില്‍ദാര്‍ കെ.എസ്. ജോസഫിെൻറ നേതൃത്വത്തിലെ റവന്യൂസംഘം നേരിട്ട് ഭൂമി ഏറ്റെടുത്ത് കെ.എസ്.ഇ.ബിക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.