Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച് കൂട്, 20 കാമറ,...

അഞ്ച് കൂട്, 20 കാമറ, നൂറോളം വനപാലകർ... ആരും കാണാതെ​ കടുവ വീണ്ടുമെത്തി; ആടിനെ കൊന്നുതിന്നു

text_fields
bookmark_border
tiger trap
cancel
camera_alt

കടുവയെ പിടികൂടാൻ കൂട്​ സ്​ഥാപിക്കുന്നു

മാനന്തവാടി: ഒരു പ്രതിരോധ നീക്കങ്ങൾക്കും പിടികൊടുക്കാതെ ദിനചര്യയേന്നോണം നാട്ടിലിറങ്ങി ഇരപിടിക്കുന്ന ഈ കട​ുവയെ എങ്ങനെ തളക്കണമെന്നറിയാതെ കുഴങ്ങു​കയാണ്​ ഒരു നാട​ും നാട്ടാരും. എല്ലാ സംവിധാനവുമൊരുക്കി നൂറിലേറെ വരുന്ന വനപാലക സംഘവും പൊലീസും രാത്രി ഉറക്കമിളച്ച്​ കാവൽനിന്നിട്ടും ആരുടെ ദൃഷ്​ടിയിലും പെടാതെ കുറുക്കൻമൂലയിൽ എല്ലാ ദിവസവുമെന്നപോലെ അവനെത്തുകയാണ്​. തിങ്കളാഴ്​ച രാത്രിയും പതിവ്​ തെറ്റിക്കാതെ കടുവയെത്തി. ഒരു ആടിനെക്കൂടി കൊന്നുതിന്നു. രണ്ടാഴ്​ചക്കിടെ ദിനംപ്രതിയെന്നോണം 14 വളർത്തുമൃഗങ്ങളെയാണ്​ കുറുക്കൻമൂലയിലും പരിസരങ്ങളിലുമായി കടുവ ആക്രമിച്ചുകൊന്നത്​.

കടുവയെ പൂട്ടാൻ നാടി​െൻറ വിവിധ ഭാഗങ്ങളിൽ അഞ്ചു കൂടുകളൊരുക്കി കാത്തിരിപ്പ്​ തുടരുകയാണ്​. പോരാത്തതിന്​ 20 കാമറക്കണ്ണുകൾ കടുവയെ തേടി രാവും പകലും കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നുണ്ട്​​. ഒത്തുകിട്ടിയാൽ മയക്കു​െവടി വെക്കാൻ വിദഗ്​ധ സംഘവും സജ്ജം​. പക്ഷേ, എല്ലാവരെയും 'പറ്റിച്ച്'​ കടുവ ഒളിച്ചുകളി തുടരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ദിനചര്യക്ക് ഭംഗം വരുത്താതെയാണ്​ കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയെത്തിയത്​. തിങ്കളാഴ്​ച പടമല പള്ളിക്ക് സമീപം കുരുത്തോല സുനിയുടെ മൂന്ന് വയസ്സുള്ള ആടിനെ പിടികൂടി ഏകദേശം പൂർണമായിത്തന്നെ ഭക്ഷിച്ചു. നേരത്തെ, കൊന്ന മൃഗങ്ങളുടെ അവശിഷ്​ടങ്ങളാണ്​ കടുവയെ കുടുക്കാൻ കൂട്ടിൽ ഇരയായി വെച്ചിരുന്നത്​. ഒടുവിൽ അതുമാറ്റി ജീവന​ുള്ള ആടുകളെ​ത്തന്നെ ഇരയായി ഒരുക്കിയിട്ടും കടുവ കൂടുകളിലേക്ക്​ 'തിരിഞ്ഞുനോക്കുന്നില്ല'.

വനപാലക സംഘത്തിന്​ എല്ലാ സഹായവുമായി നാട്ടുകാരുണ്ടെങ്കിലും ആരുടെയും കണ്ണിൽപെടാതെയാണ്​ ദിവസവുമെന്ന​പോലെ രാത്രി കടുവ പ്രദേശത്ത്​ എത്തുന്നത്​. കാമറകളിലും കടുവയുടെ ദൃശ്യങ്ങൾ പതിയുന്നില്ലെന്നതും ആളുകൾക്ക്​ അതിശയമാവുന്നു. ഇന്ന്​ കടുവ കൂട്ടിൽ കുടുങ്ങുമെന്ന്​ ഓരോ ദിവസവും പ്രതീക്ഷിക്കു​േമ്പാഴും പിറ്റേന്ന്​ ആരുടെയെങ്കിലും വളർത്തുമൃഗങ്ങളെ കൊന്നതായ

വാർത്തകളാണ്​ ലഭിക്കുന്നത്​. രണ്ട് പശുക്കളെ കടുവ ആക്രമിച്ച്​ പരിക്കേൽപ്പിച്ചിട്ടുമുണ്ട്​. ഇര തേടാൻ നാട്ടിലിറങ്ങുന്ന കടുവയെ വൈകാതെ കൂട്ടിലടക്കാനാവുമെന്ന പ്രതീക്ഷയിലാണ്​ ഇപ്പോഴും വനംവകുപ്പ്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger
News Summary - Five cages, 20 cameras, about a hundred forest rangers... The tiger came back unnoticed; The goat was killed and eaten
Next Story