തൊടുപുഴയിലെ കുട്ടിക്കർഷകർക്ക് സർക്കാർ വാഗ്ദാനം ചെയ്ത പശുക്കളെ കൈമാറി
text_fieldsതൊടുപുഴ: വെള്ളിയാമറ്റത്ത് പശുക്കൾ നഷ്ടപ്പെട്ട കുട്ടിക്കർഷകൻ മാത്യുവിനും ജോജനും സർക്കാർ വാഗ്ദാനം ചെയ്ത പശുക്കളെ കൈമാറി. ക്ഷീര വികസന വകുപ്പ് മന്ത്രി മജെ. ചിഞ്ചുറാണി കുട്ടികളുടെ വീട്ടിലെത്തിയാണ് പശുക്കളെ നൽകിയത്. ഒരു മാസത്തെ കാലിത്തീറ്റയും സൗജന്യമായി നൽകിയിട്ടുണ്ട്.
മികച്ച കുട്ടിക്കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിയുടെയും ജോർജിന്റെയും 13 പശുക്കളാണ് ആഴ്ചകൾക്കുമുമ്പ് ചത്തിരുന്നത്. കപ്പത്തണ്ടിലെ സയനൈഡ് വിഷബാധയാണ് പശുക്കൾ ചാവാൻ കാരണമെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.
കുട്ടികളുടെ സങ്കടം വാർത്തയായതോടെ മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും അന്ന് വീട്ടിലെത്തിയിരുന്നു. കറവയുള്ള അഞ്ച് പശുക്കളെ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മന്റ് ബോർഡിൽനിന്ന് ഇൻഷുറൻസ് പരിരക്ഷയോടെ നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. കുട്ടികളുടെ വീട്ടിലെത്തി അഞ്ച് ലക്ഷം രൂപ നടൻ ജയറാം കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.