കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു
text_fieldsചെറുകുന്ന് (കണ്ണൂർ): ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ പത്മകുമാർ (59), യാത്രക്കാരായ കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65), അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്.
മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സി.എക്ക് ചേർത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും.
പുന്നച്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ഗ്യാസ് സിലിണ്ടർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
കണ്ണപുരം പൊലീസും കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും കാർ കുത്തിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.