വിമാന യാത്രക്കിടെ രണ്ടു വയസ്സുകാരിയുടെ ശ്വാസം നിലച്ചു; പിന്നെ സംഭവിച്ചത്....
text_fieldsന്യൂഡൽഹി: വിമാന യാത്രക്കിടെ രണ്ടു വയസ്സുകാരിയുടെ ശ്വാസം നിലച്ചപ്പോൾ കുരുന്നു ജീവൻ രക്ഷിച്ച് അഞ്ച് ഡോക്ടർമാർ. ഡൽഹി എയിംസ് ഇക്കാര്യം സ്ഥിരീകരിക്കുകയും കുഞ്ഞിന്‍റെയും ഡോക്ടർമാരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തതോടെ സംഭവം വൈറലായിരിക്കുകയാണ്.
ഞായറാഴ്ച ബംഗളൂരു-ഡൽഹി വിസ്താര യു.കെ-814 വിമാനത്തിലായിരുന്നു സംഭവം. ഇന്ത്യൻ സൊസൈറ്റി ഫോർ വാസ്കുലാർ ആൻഡ് ഇന്‍റർവെൻഷനൽ റേഡിയോളജി (ഐ.എസ്.വി.ഐ.ആർ) കോൺഫറൻസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡൽഹി എയിംസിലെ ഡോക്ടർമാരാണ് വിമാനത്തിലുണ്ടായിരുന്നത്. കുഞ്ഞിന്‍റെ ശ്വാസം നിലച്ച വിവരം അറിഞ്ഞതോടെ ഇക്കാര്യം അനൗൺസ് ചെയ്യുകയും വിമാനം നാഗ്പൂരിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
#Always available #AIIMSParivar
— AIIMS, New Delhi (@aiims_newdelhi) August 27, 2023
While returning from ISVIR- on board Bangalore to Delhi flight today evening, in Vistara Airline flight UK-814- A distress call was announced
It was a 2 year old cyanotic female child who was operated outside for intracardiac repair , was… pic.twitter.com/crDwb1MsFM
ഇതിനിടയിൽ എയിംസിലെ ഡോക്ടർമാർ കുഞ്ഞിന് രക്ഷകരാകുകയായിരുന്നു. ഹൃദയ തകരാറിന് നേരത്തെ സർജറിക്ക് വിധേയയായിരുന്ന കുഞ്ഞായിരുന്നു വിമാനത്തിൽ. നാഡിമിടിപ്പ് ഇല്ലായിരുന്നു, ഓക്സിജൻ കുറഞ്ഞ് കുഞ്ഞിന്‍റെ ചുണ്ടുകളും കൈവിരലുകളിലും നിറ വ്യത്യാസം സംഭവിച്ചിരുന്നു.
ഉടൻ ഡോക്ടർമാർ സി.പി.ആർ ആരംഭിക്കുകയും മറ്റു വിദഗ്ധ നടപടികളിലേക്ക് കടക്കുകയും ചെയ്തു. നാഗ്പൂരിലെത്തുമ്പോഴേക്കും ഏറെക്കുറെ സാധാരണ നിലയിലായ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ഡോക്ടർമാരുടെ പരിചരണം അപ്രതീക്ഷിതമായി വിമാനത്തിൽ ലഭിച്ചതാണ് കുഞ്ഞിന് തുണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.