അട്ടപ്പാടിയിലടക്കം പട്ടികവർഗ മേഖലകളിൽ 5 ജി
text_fieldsതിരുവനന്തപുരം: വിദൂര തദ്ദേശീയ ഗ്രാമങ്ങളിൽ എയർ ഫൈബർ സാങ്കേതിക വിദ്യയിൽ അതിവേഗ ഫൈവ് ജി സേവനങ്ങളെത്തി. പാലക്കാട് അട്ടപ്പാടിയിലടക്കം അഞ്ച് ഗ്രാമങ്ങളിലാണ് 5 ജി ഇൻറർനെറ്റ് സേവനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തത്. സങ്കേതങ്ങളിലെ താമസക്കാരുമായും വിദ്യാർഥികളുമായും മന്ത്രി ഓൺലൈനിൽ സംസാരിച്ചു.
അട്ടപ്പാടി അഗളി പഞ്ചായത്തിലെ കോട്ട മേട്, ചിറ്റൂർ, വയനാട് പുൽപ്പള്ളി മേലേക്കാപ്പ്, ഇടുക്കി കോഴിമല പാമ്പാടിക്കുഴി, പത്തനംതിട്ട പെരുനാട് അട്ടത്തോട് എന്നീ കേന്ദ്രങ്ങളിലെ സമൂഹൃ പഠനമുറികളിലും അംഗൻവാടികളിലുമാണ് 5 ജി സൗകര്യം ഒരുക്കിയത്. നിലവിൽ 1200 ഓളം തദ്ദേശീയ സങ്കേതങ്ങളിൽ ഇൻ്റർനെറ്റ് സൗകര്യമുണ്ട്.
പട്ടികവർഗ വികസന വകുപ്പും റിലയൻസ് ജിയോയുമായി സഹകരിച്ചാണ് 5 ജി എയർ ഫൈബർ സൗകര്യം തദ്ദേശീയ ഗ്രാമങ്ങളിൽ ആദ്യമായി ലഭ്യമാക്കിയത്. കേബിളുകളുടെ സൗകര്യമില്ലാതെ പ്രവർത്തിക്കുന്നതിനാൽ കാലാവസ്ഥ സാഹചര്യങ്ങളിലും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിക്കും. തദ്ദേശീയ ഗ്രാമങ്ങളിലെ വിദ്യാർഥികൾക്കും മുതിർന്നവർക്കുമുള്ള വിദ്യാഭ്യാസ- ആരോഗ്യ ക്ലാസുകൾ, തൊഴിൽ പരിശീലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഇതുവഴി നടത്താനാകും.
ഉദ്ഘാടന യോഗത്തിൽ പട്ടികവർഗ ഡയറക്ടർ ഡോ. രേണുരാജ്, ജിയോ കേരള മേധാവി കെ.സി. നരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.