ഹോട്ടലില്‍നിന്ന് ചോറും കറിയും കഴിച്ച അഞ്ചുപേര്‍ക്ക് ഭക്ഷ്യവിഷബാധ
text_fieldsനെടുങ്കണ്ടം: ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച അഞ്ചുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. നെടുങ്കണ്ടെത്ത സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഹരികൃഷ്ണന്‍, ബിജി, ശ്രീജ, ഇന്ദു, അനീഷ് എന്നിവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. നെടുങ്കണ്ടത്തെ അന്ന ഹോട്ടലില്‍ നിന്നും ഊണും മീനും വാങ്ങി കഴിച്ചവര്‍ക്കാണ് വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചക്കാണ് മീന്‍ വറുത്തതും മീന്‍ കറിയും ഊണും അനുബന്ധകറികളുമടക്കം മൂന്ന് പൊതികള്‍ വാങ്ങികഴിച്ചത്. ഹരികൃഷ്ണനും ശ്രീജക്കും ബിജിക്കും രാത്രിതന്നെ വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവ അനുഭവെപ്പട്ടു. ഇന്ദുവിന് വയറുവേദനയും തലവേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. ശ്രീജയും ഹരികൃഷ്ണനും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും ഇന്ദുവും ബിജിയും പാമ്പാടുംപാറ പ്രാഥമികാേരാഗ്യ കേന്ദ്രത്തിലും അനീഷ് കുട്ടാറിലെ സ്വകാര്യ ക്ലിനിക്കിലും ചികിത്സ തേടി.
ഭക്ഷ്യയോഗ്യമല്ലാത്തതോ പഴകിയതോ ആയ ഭക്ഷണമാവാം ഭക്ഷ്യവിഷബാധക്ക് കാരണമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച്് പട്ടംകോളനി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ക്കും പാമ്പാടുംപാറ ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്‍കി. പാമ്പാടുംപാറ പി.എച്ച്.സിയിൽ ചികിത്സ തേടിയതിനെ തുടര്‍ന്ന് ഡോ. പ്രശാന്ത് തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ ഓഫിസര്‍ക്ക് ശിപാര്‍ശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.