Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2021 5:48 AM GMT Updated On
date_range 29 July 2021 5:48 AM GMTകണ്ണൂരിൽ വാഹനാപകടം; രണ്ടു കാറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ താണ ധനലക്ഷ്മി ഹോസ്പിറ്റലിനു മുന്നിൽ രാവിലെയുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. രണ്ടു കാറും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.
തളിപ്പറമ്പ് ഏഴാംമൈലിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന ടെറാനോ കാർ ധനലക്ഷ്മി ഹോസ്പിറ്റലിനു സമീപത്തെ ജങ്ഷനിൽ വച്ച് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഈ കാറുകൾ നിർത്തിയിട്ട മറ്റൊരു ഓട്ടോയിലും ഇടിച്ചു.
അപകടത്തിന്‍റെ സിസിടിവി ദൃശ്യം
കാറിലുണ്ടായിരുന്ന തളിപ്പറമ്പ് ഏഴാംമൈൽ സ്വദേശികളായ ഇബ്രാഹിം കുട്ടി, നഫീസ, മുഹമ്മദ് അലി എന്നിവരെയും മറ്റ് രണ്ടുപേരെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story