ആൾമാറാട്ടവും തിരിമറിയും നടത്തിയ അഞ്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്പെൻഷൻ
text_fieldsകെ.എസ്.ആർ.ടി.സിയിൽ ആൾമാറാട്ടവും തിരിമറിയും: അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം -മംഗലാപുരം മൾട്ടി ആക്സിൽ സ്കാനിയ എ.സി ബസിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിലും ബോണ്ട് സർവിസിലെ ട്രാവൽ കാർഡ് വിതരണത്തിൽ തിരിമറി നടത്തിയ സംഭവത്തിലും അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽനിന്നുള്ള സർവിസിൽ ഡ്രൈവർ കം കണ്ടക്ടർമാരായ കെ.ടി. ശ്രീരാജ്, വി.എം. ബിജീഷ് എന്നിവർ മേലധികാരികളുടെ അറിവോ സമ്മതമോ കൂടാതെ എം. സന്ദീപ് എന്ന മറ്റൊരു കണ്ടക്ടറുമായി ചുമതല വെച്ചുമാറിയതിനും എന്നാൽ, രേഖകളിൽ ബിജീഷിെൻറ പേര് എഴുതിച്ചേർത്തതിനുമാണ് നടപടി. കൊല്ലം വിജിലൻസ് വിഭാഗം ഇൻസ്പെക്ടർമാർ ബസ് പരിശോധന നടത്തിയപ്പോഴാണ് ആൾമാറാട്ടം കണ്ടെത്തിയത്.
കാട്ടാക്കട യൂനിറ്റിലെ ബോണ്ട് ട്രാവൽ കാർഡുകൾ വിതരണം നടത്തുന്നതിലും കാഷ് കൗണ്ടറിൽ പണം അടച്ചതിലുമുണ്ടായ ക്രമക്കേടുകളെ സംബന്ധിച്ച് നെടുമങ്ങാട് ഇൻസ്പെക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് മറ്റ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. 4,12,500 രൂപ മൂല്യം വരുന്ന 300 ട്രാവൽ കാർഡുകൾ യാത്രക്കാർക്ക് വിൽപന നടത്തുന്നതിനുവേണ്ടി കണ്ടക്ടർമാരായ എ. അജി, എം. സെയ്ദ് കുഞ്ഞ് എന്നിവരെ യൂനിറ്റ് ഒാഫിസർ ചുമതലപ്പെടുത്തിയിരുന്നു. കണ്ടക്ടർമാർ ക്രമം തെറ്റിയാണ് കാർഡുകൾ വിൽപന നടത്തിയതെന്നും 15 ദിവസം വരെ പണം കൈയിൽ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.