പീഡനക്കേസിൽനിന്ന് ഒഴിവാക്കാൻ അഞ്ചുലക്ഷം: ഹൈകോടതിക്ക് റിപ്പോർട്ട് കൈമാറി
text_fieldsകൊച്ചി: നാടുവിട്ട പെൺമക്കളെ കണ്ടെത്തിയ ശേഷം, അവരെ പീഡിപ്പിച്ചെന്ന പേരിൽ ആൺമക്കളെ കേസിൽ കുടുക്കിയെന്ന ആരോപണമുയർന്ന സംഭവത്തിൽ സർക്കാർ ഹൈകോടതിക്ക് നടപടി റിപ്പോർട്ട് കൈമാറി. കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളടക്കം വിശദീകരിക്കുന്ന റിപ്പോർട്ടാണ് സർക്കാറിനുവേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് പരിശോധിക്കാൻ കേസ് ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാറ്റി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കോടതി ഇടപെടലിനെത്തുടർന്ന്, ആരോപണവിധേയനായ എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ വിനോദ് കൃഷ്ണയെ സസ്പെൻഡ് ചെയ്തിരുന്നു. ചിൽഡ്രൻസ് ഹോമിൽനിന്ന് കുട്ടികളെ വീട്ടിലേക്ക് വിടാനും കോടതി ഉത്തരവിട്ടിരുന്നു. കേസിൽ ജാമ്യം കിട്ടിയെങ്കിലും എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയുള്ളതിനാൽ സഹോദരങ്ങൾക്ക് വീട്ടിലെത്താൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.