ആക്രമണ കേസിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsഗുരുവായൂർ: അപ്പാർട്ട്മെന്റിൽ മുറിയെടുത്തവർ ബഹളം വെച്ചത് ചോദ്യം ചെയ്ത ജീവനക്കാരനെ ആക്രമിച്ച അഞ്ചംഗ സംഘം അറസ്റ്റിൽ. കാക്കശ്ശേരി ചിരിയങ്കണ്ടത്ത് ഡൈജോ (24), തമ്പുരാൻപടി ചെമ്പൻ ഹരിനന്ദ് (20), കാരക്കാട് ചെഞ്ചേരി യദുകൃഷ്ണ (22), പെരുമ്പായിപ്പടി തറയിൽ റെമീസ് (22), ഇരിങ്ങപ്പുറം പതിയാനം കൃഷ്ണദാസ് (24) എന്നിവരെയാണ് ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.
കാരക്കാടുള്ള അമ്പലത്ത് ആയിഷ ഹോംസ് അപ്പാർട്ട്മെന്റിൽ മുറിയെടുത്തവർ ബഹളം വെച്ചത് ചോദ്യംചെയ്ത ജീവനക്കാരൻ സജിതനെ പ്രതികൾ അദ്ദേഹം താമസിക്കുന്ന അമ്പലത്ത് ഓർക്കിഡ് എൻക്ലേവ് അപ്പാർട്ട്മെന്റിലെത്തി ആക്രമിക്കുകയായിരുന്നു. വധശ്രമത്തിനാണ് കേസ്. എസ്.ഐമാരായ കെ. ഗിരി, സി. ജിജോ ജോൺ, എ.എസ്.ഐമാരായ രജീവ് നമ്പീശൻ, സാജൻ, ജോബി ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധാകരൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.