കെ.എഫ്.സി അഴിമതിയിൽ സര്‍ക്കാറിനോട് അഞ്ച് ചോദ്യങ്ങളുമായി വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കെ.എഫ്.സി അഴിമതിയിൽ സര്‍ക്കാറിനോട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അനില്‍ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരുന്ന കാലത്ത് ആര്.സി.എഫ്.എല്ലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് 60.8 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് ചോദ്യങ്ങള്‍ക്ക് സർക്കാർ മറുപടി നല്‍കിയേ മതിയാകൂവെന്ന് അദ്ദേഹം പറഞ്ഞു.
1. സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്പറേഷന് ആക്ടിലെ സെക്ഷന്‍ 34 പ്രകാരം കെ.എഫ്.സി നടത്തുന്ന നിക്ഷേപങ്ങള്‍ ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നിരിക്കെ, സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പില്‍ നടത്തിയ നിക്ഷേപം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നോ?
2. റിലയന്‍സില്‍ നിക്ഷേപം നടത്തുന്നതിനു മുമ്പ് ആര്.സി.എഫ്.എല്ലിന്റെ മാതൃസ്ഥാപനമായ റിലയന്‍സ് കാപിറ്റല്‍ ലിമിറ്റിഡിന്റെയും സഹോദര സ്ഥാപനമായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെയും സാമ്പത്തിക സ്ഥിതിയും സാമ്പത്തിക ബാധ്യതകളും പരിശോധിച്ചിരുന്നോ?
3. 60.80 കോടി രൂപ നിക്ഷേപിക്കുമ്പോള്‍ റിലയന്‍സ് ഗ്രൂപ്പിന് രാജ്യത്തെ വിവിധ ബാങ്കുകളില്‍ 50,000 കോടിയുടെ ബാധ്യതയുണ്ടെന്ന വസ്തുത മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും കെ.എഫ്.സിയും സര്‍ക്കാറും അറിഞ്ഞില്ലേ?
4. കെയര്‍(CARE) റേറ്റിങ് ഏജന്‍സി ആര്.സി.എഫ്.എല്ലിനെയും സഹോദര സ്ഥാപനങ്ങളെയും കുറിച്ച് നല്കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ആശങ്ക കെ.എഫ്.സി പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണ്?
5. ആര്.സി.എഫ്.എല്ലില്‍ നടത്തിയ നിക്ഷേപത്തെ കുറിച്ച് 2018 ലെയും 2019 ലെയും കെ.എഫ്.സി വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ മറച്ചുവെച്ചതെന്തിന്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.