ശ്രീലങ്കയിലേക്ക് ബോട്ടിൽ കടത്താൻ ശ്രമിച്ച അഞ്ച് ടൺ മഞ്ഞൾ പിടിച്ചെടുത്തു
text_fieldsമാർത്താണ്ഡം: യന്ത്രവത്കൃത ബോട്ടിൽ ശ്രീലങ്കയിലേക്ക് കടത്താൻ ഒളിപ്പിച്ചിരുന്ന അഞ്ച് ടൺ മഞ്ഞൾ കുളച്ചൽ മറൈൻ പൊലീസ് പിടിച്ചെടുത്തു. ഇരയിമ്മൻതുറ മത്സ്യബന്ധന ഗ്രാമത്തിനടുത്ത താമ്രപർണി നദിക്കരയിൽ നിർത്തിയിട്ടിരുന്ന ബോട്ടിൽ നിന്നാണ് 25 കിലോ ഭാരമുള്ള 200 ചാക്കുകൾ കണ്ടെടുത്തത്. ഇവയുടെ മൂല്യം 10 ലക്ഷത്തോളം വരും.
പൊലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നിദ്രവിള ഇൻസ്പെക്ടർ രാജ്, സ്പെഷൽ പൊലീസ് ഹെഡ്കോൺസ്റ്റബിൾ ജോസ്, മറൈൻ പൊലീസ് ഇൻസ്പെക്ടർ അരുൾ റോസ് സിങ്, ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ പാൾരാജ് തുടങ്ങിയവർ നടത്തിയ പരിശോധനയിലാണ് മഞ്ഞൾ കണ്ടെത്തിയത്.
ബോട്ട് ലക്ഷദ്വീപ് സ്വദേശി അൻവറിേൻറതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചിന് വള്ളവിള സ്വദേശി ജോബുവാണ് ബോട്ട് തേങ്ങാപ്പട്ടണം തുറമുഖം വഴി ഇരയുമ്മൻതുറയിൽ എത്തിച്ചത്.
മഞ്ഞൾ കടത്താൻ ശ്രമിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. രാമേശ്വരം കടൽത്തീരം വഴി ശ്രീലങ്കയിലേക്ക് മഞ്ഞൾ കടത്ത് പതിവാണ്. ചിലപ്പോൾ ഇവ പിടികൂടാറുമുണ്ട്. അവിടെ പരിശോധന കർശനമാക്കിയതിെൻറ അടിസ്ഥാനത്തിൽ കടത്തൽ കേന്ദ്രം കന്യാകുമാരി ഭാഗത്തേക്ക് മാറ്റിയതായിരിക്കാം എന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.