ബാങ്കുകളിൽ അഞ്ച് പ്രവൃത്തിദിനം: പുതിയ നിർദേശം സമർപ്പിക്കും
text_fieldsതൃശൂർ: എല്ലാ ശനിയാഴ്ചയും അവധിയാക്കി പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ആക്കുന്നത് സംബന്ധിച്ച് ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഐക്യവേദി (യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് -യു.എഫ്.ബി.യു) പുതിയ നിർദേശം സമർപ്പിക്കും.
ജോലിസമയം സംബന്ധിച്ച് പുതിയ നിർദേശം നൽകാൻ ബാങ്ക് മാനേജ്മെന്‍റുകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) ആവശ്യപ്പെട്ടതനുസരിച്ചാണിത്. അഞ്ച് പ്രവൃത്തിദിനം ആക്കുന്നതിനു വേണ്ടി ജോലിസമയം ദിവസവും അര മണിക്കൂർ വർധിപ്പിക്കാൻ യു.എഫ്.ബി.യു സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, 45 മിനിറ്റ് വർധിക്കണമെന്നാണ് ഐ.ബി.എ ആവശ്യപ്പെട്ടത്. യു.എഫ്.ബി.യു പഴയ നിലപാട് ആവർത്തിച്ചെങ്കിലും ഓഫിസ് സമയം, പണമിടപാട് സമയം എന്നിവ സംബന്ധിച്ച് പുതിയ നിർദേശം നൽകാൻ ഐ.ബി.എ ആവശ്യപ്പെടുകയായിരുന്നു. ഒമ്പത് സംഘടനകളും ചർച്ചചെയ്ത് നിർദേശം സമർപ്പിക്കാമെന്ന് യു.എഫ്.ബി.യു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.