അഞ്ച് വയസ്കാരിയുടെ കൊലപാതകം: രണ്ടാനച്ഛൻ രക്ഷപ്പെട്ട സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ
text_fieldsപത്തനംതിട്ട: പത്തനംതിട്ടയിൽ അഞ്ച് വയസ്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രണ്ടാനച്ഛൻ രക്ഷപ്പെട്ട സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ.
കുമ്പഴ കളീക്കൽപടിക്ക് സമീപം വാടകക്ക് താമസിക്കുന്ന തമിഴ്നാട് രാജപാളയം സ്വദേശികളുടെ കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.
സമീപത്തെ വീട്ടിൽ അടുക്കളജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിനോട് വിവരം തിരക്കിയപ്പോൾ അവരെയും മർദിച്ചു. അയൽവാസികളെ അറിയിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ച് കുഞ്ഞിെൻറ മരണം സ്ഥിരീകരിച്ചത്.
അന്ന് വൈകിട്ട് നാലോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അപ്പോഴും പൊലീസ് വാഹനത്തിൽനിന്ന് ചാടിപ്പോകാൻ ശ്രമിച്ച ഇയാളെ കുമ്പഴയിൽെവച്ച് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. എന്നാൽ മൂത്രമൊഴിക്കാനെന്ന പേരിലാണ് സ്റ്റേഷന് പുറത്തിറങ്ങിയാണ് അയാൾ അന്ന് തന്നെ രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.