അഞ്ചു വയസുകാരിയുടെ കൊലപാതകം: എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയെന്ന് ഇ.പി. ജയരാജൻ
text_fieldsആലുവ: അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ദുഃഖകരമായ സംഭവമാണെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. എന്നാൽ, എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയാണ്. അത്, പൊലീസിെൻറ മനോവീര്യം തകർക്കാനോ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ആലുവയിൽ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജൻ.
പൊലീസിന് പരാതി ലഭിച്ചത് സംഭവ ദിവസം വൈകീട്ട് 7.30നാണ്.രാത്രി ഒൻപതിന് തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിൽ പ്രതി പൊലീസിന് തെറ്റായ വിവരം നൽകി. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്. ദുഃഖകരമായ സംഭവമാണ് നടന്നത്. ഇതിനകത്ത് ആരും രാഷ്ട്രീയം കാണരുതെന്നും ജയരാജൻ ആവശ്യപ്പെട്ടു.
കുടുംബത്തിനായി ചെയ്യാന്‍ കഴിയുന്ന സഹായമെല്ലാം സര്‍ക്കാര്‍ നല്‍കും. സംഭവത്തില്‍ പൊലീസ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും. ഒരു കുറ്റവാളിയേയും രക്ഷപ്പെടാന്‍ പൊലീസ് അനുവദിക്കില്ല. എല്ലാ പഴുതും അടച്ചുള്ള അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊലീസിനെതിരായ വിമര്‍ശനത്തിന് അടിസ്ഥാനമൊന്നുമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.