പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി കേരളം
text_fieldsതിരുവനന്തപുരം: നവംബർ ഒന്ന് മുതൽ 14 ഇനം പച്ചക്കറിക്ക് തറവില ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമാവും കേരളം. ഇത് നടപ്പാക്കുമ്പോള്‍ വ്യാപാരനഷ്ടം ഉണ്ടായാല്‍ നികത്താൻ വയബിലിറ്റി ഗ്യാപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്ന് നല്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരട് രൂപരേഖ ചര്‍ച്ചക്കായി സെപ്റ്റംബര്‍ രണ്ടാംവാരത്തില്‍ പ്രസിദ്ധീകരിക്കും.
പച്ചക്കറിക്ക് ന്യായവില ഉറപ്പുവരുത്താനും സംഭരിക്കാനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കടകളുടെ ശൃംഖല. കൃഷിക്കാര്‍ക്ക് തത്സമയം അക്കൗണ്ടിലേക്ക് പണം. വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ മിച്ച പഞ്ചായത്തുകളില്‍ നിന്നും കമ്മിയുള്ള പഞ്ചായത്തുകളിലേക്ക് പച്ചക്കറി നീക്കും.
രണ്ടാം കുട്ടനാട് വികസന പാക്കേജിെൻറ ഭാഗമായി പുതുക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാശിപ്പിക്കും. 13 വാട്ടര്‍ഷെഡ് പദ്ധതികള്‍ പൂര്‍ത്തിയാക്കും. 500 ടെക്നീഷ്യന്മാരുടെ പരിശീലനം പൂര്‍ത്തിയാക്കി 500 കേന്ദ്രങ്ങളില്‍ക്കൂടി ആടുകളുടെ ബീജദാന പദ്ധതി. കേരള ചിക്കന്‍ 50 ഔട്ട്െലറ്റുകള്കൂടി തുടങ്ങും. മണ്‍റോതുരുത്തിലും കുട്ടനാട്ടിലും കാലാവസ്ഥ അനുരൂപ കൃഷിരീതി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.