എസ്.എസ്.എഫ് ദേശീയ സമ്മേളനത്തിന് പതാക ഉയർന്നു
text_fieldsമുംബൈ: അമ്പതു വർഷം പൂർത്തിയാകുന്ന എസ്.എസ്.എഫിന്റെ ‘ഗോൾഡൻ ഫിഫ്റ്റി’ ദേശീയ സമ്മേളനത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് നാലിന് ദേവ്നാറിലെ ‘ഏകതാ ഉദ്യാൻ’ സമ്മേളന നഗരിയിൽ എസ്.എസ്.എഫ് ദേശീയ നേതൃത്വം പതാക ഉയർത്തി.
രാത്രി ഏഴിന് ആരംഭിച്ച ‘ഗോൾഡൻ ഫിഫ്റ്റി’ ഉദ്ഘാടന സംഗമം അറബ് ലീഗ് അംബാസഡർ യൂസഫ് മുഹമ്മദ് അബ്ദുള്ള ജമീലും ‘എജ്യുസൈൻ കരിയർ എക്സപ്പോ’ ഉർദു ദിനപത്രമായ ‘ഹിന്ദുസ്ഥാൻ’ പത്രാധിപർ സർഫറാസ് അർസുവും ‘പുസ്തകലോകം’ പ്രശസ്ത ഉറുദു കവി മെഹ്ബൂബ് ആലം ഗാസിയും ഉദ്‌ഘാടനം ചെയ്തു.
വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (വെഫി) കീഴിലാണ് എജ്യുസൈൻ എക്സ്പോ. ഭാഷ, തൊഴിൽ, സാംസ്‌കാരിക വൈവിധ്യങ്ങൾ, വിദ്യാഭ്യാസം എന്നിങ്ങനെ രാജ്യത്തിന്റെ ബഹുസ്വരത വിളിച്ചോതുന്ന വിവിധ തീമുകളിൽ ഏഴ് വേദികളിലായാണ് സമ്മേളനം നടക്കുന്നത്.
ആത്മസംസ്കരണം, നൈപുണി വികസനം, പ്രഫഷനൽ എത്തിക്സ്, നോളജ് ഇക്കണോമി, പീസ് പൊളിറ്റിക്സ്, എജു വളണ്ടിയറിങ്, സോഷ്യൽ ആക്ടിവിസം തുടങ്ങി വിവിധ മേഖലകളിൽ ഗഹനമായ സംവാദങ്ങൾ നടക്കുന്ന പ്രതിനിധിസംഗമം ശനിയാഴ്ച ആരംഭിക്കും. സമ്മേളനം ഞായറാഴ്ച അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.