ആളും ആരവവും ഇല്ലാതെ തൃശൂർ പൂരം കൊടിയേറി
text_fieldsതൃശൂർ: കോവിഡ് 19െൻറ പശ്ചാത്തലത്തിൽ ചടങ്ങുകളിലൊതുക്കി തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയിലും പാറമേക്ക ാവിലും മുൻ നിശ്ചയിച്ചപ്രകാരം അഞ്ചുപേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നിയന്ത ്രണങ്ങളോടെയുള്ള പൂരം കൊടിയേറ്റം.
ദേശക്കാരും പുറത്തുനിന്നുള്ളവരുമായി പതിനായിരങ്ങൾ ഒഴുകിയെത്താറുള്ള ദിവസത്തിൽ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്ര പരിസരങ്ങളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണെത്തിയത്. തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറ്റിയത്.
ദേശക്കാരെ പ്രതിനിധീകരിച്ച അഞ്ചുപേർ ചേർന്ന് കൊടിമരം ഉയർത്തി. പാറമേക്കാവിൽ ഉയർത്തിനിർത്തിയ കൊടിമരത്തിൽ ദേവസ്വം പ്രസിഡൻറ് കെ. സതീഷ്മേനോനും സെക്രട്ടറി ജി. രാജേഷും ചേർന്ന് കൊടി ഉയർത്തുകയായിരുന്നു. താന്ത്രിക ചടങ്ങുകൾ മാത്രമാണ് നടന്നത്. ഭക്തർക്ക് പ്രവേശമനുവദിച്ചിരുന്നില്ല. കൊടിയേറ്റം കഴിഞ്ഞ് തിരുവമ്പാടി ഭഗവതിക്ക് ബ്രഹ്മസ്വം മഠത്തിെൻറ പടിഞ്ഞാറെ ചിറയിലും പാറമേക്കാവ് ഭഗവതിക്ക് വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണി കുളത്തിലും ആറാട്ട് നടത്തി.
ആറാട്ടിന് ഒരുചെണ്ടയും ഒരുഇലത്താളവും കൈമണിയുമായിരുന്നു വാദ്യമായുണ്ടായിരുന്നത്. സമന രീതിയിൽ താന്ത്രിക ചടങ്ങുകൾ മാത്രമായി ചരിത്രത്തിലാദ്യമായി മേയ് രണ്ടിന് പൂരവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.