സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
text_fieldsതിരുവനന്തപുരം : സംസ്ഥാനമൊട്ടാകെയുള്ള തിരഞ്ഞെടുത്ത സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഓപ്പറേഷൻ പഞ്ചീകിരൺ എന്ന പേരിട്ട പരിശോധന ഒരേ സമയം സംസ്ഥാനമൊട്ടാകെയുള്ള തിരഞ്ഞെടുത്ത 16 ഓഫീസുകളിലാണ് നടത്തിയത്.
സബ് രജിസ്ട്രാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്നും ആധാരം എഴുത്തുകാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് 4.45 മുതൽ ഒരേ സമയം വിവിധ ഓഫിസുകളിൽ പരിശോധന നടത്തി.
സബ് രജിസ്ട്രാർ ഓഫീസുകളിൽ വിവിധ രജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾ ആധാരം എഴുത്തുകാരെ സമീപിക്കുമ്പോൾ മുദ്രപത്രത്തിന്റെ വിലയും എഴുത്തു കൂലിക്കും പുറമെ ഉദ്യോഗസ്ഥർക്ക് കൈലിയും കൂട്ടി കൂടുതലായി വാങ്ങിക്കുവെന്നായിരുന്നു വിവരം. ഓഫീസ് പ്രവർത്തനസമയം കഴിയാറാകുമ്പോൾ ചില സ്ഥലങ്ങളിൽ ഓഫീസിൽ തുക എത്തിക്കുകയും, മറ്റു ചിലർ ഗൂഗിൾ പേ വഴിയും മറ്റും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതായും വിവരം ലഭിച്ചു.
വസ്തുവിന്റെ വിലകുറച്ച് കാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ കുറവ് വരുത്തി നൽകുന്നതായും ഈ ഇളവിന്റെ ഒരു വിഹിതമാണ് ആധാരം എടുത്തുകാർ മുഖേന സബ് രജിസ്താർ ഓഫീസുകളിലെ ജീവനക്കാർ കൈക്കൂലിയായി വാങ്ങുന്നതെന്നും രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവ പരിശോധിക്കുന്നതിനാണ് വിജിലൻസ് ഓപറേഷൻ പഞ്ചികിരൺ എന്ന പേരിൽ മിന്നൽ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.