Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്ലാറ്റ്​ തട്ടിപ്പ്:...

ഫ്ലാറ്റ്​ തട്ടിപ്പ്: മെല്ലോ ഫൗ​ണ്ടേഷൻ എം.ഡിക്കെതിരെ പരാതി പ്രവാഹം

text_fields
bookmark_border
mellow flat scam
cancel

കോഴിക്കോട്​: മെല്ലോ ഫൗണ്ടേഷൻ നിർമാണക്കമ്പനിക്കും മാനേജിങ്​ ഡയറക്ടർ ആർ. മുരളീധരനുമെതിരെ കൂടുതൽ പരാതികൾ. 46 ലക്ഷം രൂപ നൽകിയിട്ടും ഫ്ലാറ്റ്​ കൈമാറാതെ വഞ്ചിച്ചതിന്​ മുരളീധരനും അത്​ലറ്റ്​ പി.ടി. ഉഷയുമടക്കം ഏഴ്​ പേർക്കെതിരെ വെള്ളയിൽ ​പൊലീസ്​ കേസെടുത്തിരുന്നു. മറ്റൊരു അത്​ലറ്റായ ജെമ്മ ജോസഫി‍െൻറ പരാതിയിലൂടെ ഈ വിവരം പുറത്തുവന്നതോടെ നിരവധി പേരാണ്​ മുരളീധരനെതിരെ രംഗ​ത്തെത്തിയത്​. ഈസ്​റ്റ്​​ഹിൽ സ്വദേശിയായ ആർ. മുരളീധരൻ തടമ്പാട്ടുതാഴത്തിന്​ സമീപം നിർമിച്ച 'സ്​കൈവാച്ച്​' ഫ്ലാറ്റ്​ സമുച്ചയത്തിനായി 50 ലക്ഷം രൂപ വരെ ഓരോരുത്തരിൽ നിന്നും കൈപ്പറ്റിയിട്ടുണ്ട്​. 44 ഫ്ലാറ്റുകളാണ്​ ഈ സമുച്ചയത്തിലുള്ളത്​. ഒരുകേസിൽ മാ​​ത്രമാണ്​ പി.ടി. ഉഷക്കെതിരെ ആക്ഷേപമുള്ളത്​.

കക്കോടി സ്വദേശി പ്രജീഷ്​ ചേവായൂർ സ്​റ്റേഷനിലും കെ.എം.സി.ടി മെഡിക്കൽ കോളജിലെ ഡോ. എൻ.സി. ചെറിയാൻ വെള്ളയിൽ സ്​റ്റേഷനിലും മുരളീധരനെതിരെ പരാതി നൽകി. കേസെടുക്കാനുള്ള നടപടികൾ തുടങ്ങുമെന്നാണ്​ പരാതിക്കാരുടെ പ്രതീക്ഷ. പണി തീർന്നിട്ടും പണം വാങ്ങിയ ഒരു ഫ്ലാറ്റ്​ പോലും രജിസ്​റ്റർ ചെയ്തിട്ടില്ല. ആധാരവും മറ്റു രേഖകളും മുരളീധരൻ തിരിച്ചു തന്നില്ലെന്നാരോപിച്ച്​, ഫ്ലാറ്റ്​ നിലനിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള വസീമും ചേവായൂർ സ്​റ്റേഷനിൽ പരാതി നൽകി. തട്ടിപ്പിനിരയായവർ സംഘടിച്ച്​ മുന്നോട്ടുപോകാനാണ്​ തീരുമാനം. കള്ളപ്പണമായതിനാൽ ചിലർ പരാതി നൽകില്ലെന്ന്​ മുരളീധരൻ തന്നെ അവകാശപ്പെട്ടിരുന്നു. പലതരത്തിൽ ബ്ലാക്ക്​മെയിലിങ്ങും നടത്തിയതായി സൂചനയുണ്ട്​.

അറിയപ്പെടു​ന്ന ഡോക്ടർമാരടക്കമുള്ള സമൂഹത്തിലെ ഉന്നതരെ മുന്നിൽ നിർത്തിയാണ്​ ഫ്ലാറ്റ്​ വിൽപന നടത്തി വന്നത്​. കോഴിക്കോട്​ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. പി.വി. നാരായണനും ഗൈനക്കോളജി വിഭാഗം മുൻ യൂനിറ്റ്​ മേധാവി ഡോ. വിനയചന്ദ്രനും മെല്ലോ ഫൗണ്ടേഷ‍​െൻറ ഡയറക്ടർമാരാണെന്നാണ്​ വെബ്​സൈറ്റിലും മറ്റുമുള്ളത്​.

നേരത്തേ ഒപ്പിട്ട്​ വാങ്ങി ഇവരെ വഞ്ചിക്കുകയായിരുന്നൂവെന്നും പറയുന്നു. ഒരു ഫ്ലാറ്റി‍െൻറ ഉടമ എന്ന നിലയിൽ ഉപദേശക സമിതിയിലു​ണ്ടെന്നും ഡയറക്ടറ​ല്ലെന്നും ഡോ. വിനയചന്ദ്രൻ 'മാധ്യമ' ത്തോട്​ പറഞ്ഞു. അതേസമയം, മെല്ലോ ബിൽഡേഴ്​സ്​ എന്ന പേരിൽ ഡിബഞ്ചറുകളിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പദ്ധതിയുടെ ബ്രോഷറിലും ഡോ. പി.വി. നാരായണനും ഡോ. വിനയചന്ദ്രനും ഡയറക്ടർമാരായാണ്​ അറിയപ്പെടുന്നത്​. 24 ലക്ഷം നിക്ഷേപിച്ചാൽ 27,000 രൂപയും 12 ലക്ഷത്തിന്​ 12,500 രൂപയും മാസം വരുമാനമുണ്ടാകുമെന്നാണ്​ വാഗ്ദാനം.

ഇതുവഴിയുള്ള തുക ഉപയോഗിച്ച്​ ഒറ്റപ്പാലത്തും കണ്ണൂരും പുതിയ നിർമാണപദ്ധതി തുടങ്ങിയതായി പരാതിക്കാർ പറയുന്നു. ​ എന്നാൽ, എല്ലാ ആക്ഷേപങ്ങളും തെറ്റാണെന്നും പണം തന്നവർക്കെല്ലാം ഫ്ലാറ്റ്​ കൈമാറിയിട്ടുണ്ടെന്നും ആരോപണ വിധേയനായ മുരളീധരൻ പറഞ്ഞു.

വനിത ഡോക്ടർക്ക്​ നഷ്​ടം രണ്ടരക്കോടിയിലേറെ

നഗരത്തിലെ പ്രമുഖ ഗൈനക്കോളജിസ്​റ്റായ ഡോ. ശാന്ത ബാലകൃഷ്ണനെ വർഷങ്ങളായി മുരളീധരൻ പറ്റിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന ആക്ഷേപവുമുണ്ട്​. തുടക്കത്തിൽ ശാന്ത ബാലകൃഷ്ണൻ മെല്ലോ ഫൗണ്ടേഷ‍​െൻറ ഡയറക്ടറും മുരളീധരൻ എം.ഡിയുമായിരുന്നു. 20 വർഷത്തെ പരിചയത്തിനിടെ മുരളീധരൻ രണ്ടരക്കോടിയിലേറെ രൂപ വാങ്ങിയിട്ടും തിരിച്ചുകൊടുത്തില്ല.

ഈ തുക ഉപയോഗിച്ചാണ്​ ആദ്യം ഈസ്​റ്റ്​​ഹില്ലിലും പിന്നീട്​ തടമ്പാട്ടുതാഴത്തും ഫ്ലാറ്റ്​ സമുച്ചയം നിർമിച്ചത്​. മക്കളില്ലാത്ത തന്നെ മകനെപ്പോലെയാണെന്ന്​ പറഞ്ഞ്​ വിശ്വാസം പിടിച്ചുപറ്റി വഞ്ചിക്കുകയായിരുന്നെന്ന്​ ഡോ. ശാന്ത ബാലകൃഷ്ണൻ 'മാധ്യമ'ത്തോട്​ പറഞ്ഞു. മുരളീധരൻ ത​‍െൻറ സമ്പാദ്യം കൈക്കലാക്കി ധൂർത്തടിച്ചെന്ന്​ അവർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ശാന്ത ബാലകൃഷ്​ണൻ പരാതി നൽകും. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള മുരളീധരൻ നെറ്റ്​വർക്ക്​ മാർക്കറ്റിങ്ങി‍െൻറ പ്രചാരണത്തിനെത്തിയാണ്​ ഡോ. ശാന്തയെ പരിചയപ്പെടുന്നത്​.

കുടുംബസ്വത്തടക്കം വിറ്റാണ്​ ഇയാൾക്ക്​ പണം കൈമാറിയത്​. ലക്ഷക്കണക്കിന്​ രൂപയുടെ സ്വർണവും കൈക്കലാക്കിയതായി ​ഡോ. ശാന്ത പറഞ്ഞു. ഡോക്ടറുടെ കള്ള ഒപ്പിട്ട്​ ജാമ്യക്കാരിയാക്കി കോട്ടക്​ മഹീന്ദ്രയിൽ നിന്ന്​ വായ്പ സംഘടിപ്പിച്ച്​ ആഡംബര ബൈക്കായ ഹാർലി ഡേവിഡ്​സൺ വാങ്ങിയിരുന്നു.

രണ്ടരക്കോടി രൂപ ​കൈപ്പറ്റിയിട്ടും കരിക്കാംകുളത്ത്​ ചെറിയൊരു ഫ്ലാറ്റ്​ തരാമെന്നായിരുന്നു പിന്നീട്​ മുരളീധരൻറ നിലപാട്​. അതേസമയം, ഒരു ഫ്ലാറ്റ്​ നൽകി ഇടപാടുകൾ എല്ലാം തീർത്തതായി​ മുരളീധരൻ പറഞ്ഞു​.

പി.ടി. ഉഷയെ ഒഴിവാക്കാൻ നീക്കമെന്ന്​ പരാതി

മെല്ലോ ഫൗ​​​ണ്ടേഷൻ ഫ്ലാറ്റ്​ തട്ടിപ്പു കേസിൽ നൽകിയ പരാതിയിൽ പ്രതിയായ പി.ടി. ഉഷയെ ഒഴിവാക്കാൻ നീക്കമെന്ന്​ പരാതിക്കാരിയായ ജെമ്മ ജോസഫ്​. സംസ്ഥാനത്തെ ഉന്നത ​പൊലീസ്​ ഉദ്യോഗസ്ഥർ ഇടപെട്ട്​ ഉഷയെ ഒഴിവാക്കാനാണ്​ ശ്രമം. കഴിഞ്ഞ ദിവസം സിറ്റി ​പൊലീസ്​ മേധാവി ഓഫിസിൽ ഉഷയും ഭർത്താവും ഹാജരായിരുന്നു.

തനിക്ക്​ കേസിൽ ബന്ധമില്ലെന്നാണ്​ ഉഷ പൊലീസ്​ മേധാവിയെ അറിയിച്ചത്​. ഫ്ലാറ്റ്​ പരിചയപ്പെടുത്തി കൊടുക്കുക മാ​ത്രമാണ് ചെയ്തത്​. എന്നാൽ, ഉഷയുടെ നിർബന്ധവും നിരന്തര പ്രേരണയും വിശ്വസിച്ചാണ്​ ഫ്ലാറ്റ്​ വാങ്ങിയതെന്നാണ്​ സുഹൃത്ത്​ കൂടിയായ പരാതിക്കാരിയുടെ നിലപാട്​.

മുന്തിയ സൗകര്യമുള്ള ഫ്ലാറ്റാണെന്നും നഗരമധ്യത്തിലാണെന്നും വാഗ്ദാനം ചെയ്തതായും പരാതിക്കാരി പറഞ്ഞു. ഇതുസംബന്ധിച്ച്​ രണ്ടു​ മാസങ്ങൾ​ക്ക്​ മുമ്പ്​ നൽകിയ പരാതിയിലാണ്​ കഴിഞ്ഞ ദിവസം വെള്ളയിൽ ​പൊലീസ്​ കേസെടുത്തത്​. കുടുതൽ അന്വേഷണത്തിന്​ ശേഷമെ അറസ്​റ്റടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കൂവെന്ന്​ വെള്ളയിൽ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PT ushaFlat scamMellow Foundation
News Summary - Flat fraud: Complaint flow against Mellow Foundations MD
Next Story