ഫ്ലാറ്റുടമകൾക്ക് ആശ്വാസം: കെട്ടിടനികുതി ഇനി തറവിസ്തീർണത്തിന്
text_fieldsതിരുവനന്തപുരം: ഫ്ലാറ്റുകളിൽ താമസിക്കുന്നവർ കെട്ടിടനികുതി നൽകുമ്പോൾ ഇനി തറ വിസ്തീർണത്തിനനുസരിച്ച് നികുതി നൽകിയാൽ മതി. ഇതുസംബന്ധിച്ച് റവന്യൂ വകുപ്പ് പുതിയ സർക്കുലർ ഇറക്കി.
ഫ്ലാറ്റുകളിലെയും കെട്ടിടസമുച്ചയങ്ങളിലേയും കെട്ടിടനികുതി നിർണയിക്കുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടുന്ന സുപ്രീംകോടതി വിധിക്കനുസൃതമായാണ് പുതിയ ഉത്തരവ്. കെട്ടിട ഉടമ ഫ്ലാറ്റ് സമുച്ചയത്തിലെ ഫ്ലാറ്റുകൾ വ്യക്തികൾക്ക് വിറ്റുകഴിഞ്ഞാൽ വാങ്ങുന്നവർ ഉടമസ്ഥരായി മാറും. ഈ സാഹചര്യത്തിൽ നേരത്തെ ഫ്ലാറ്റ് ഉടമയായിരുന്ന വ്യക്തിയിൽനിന്ന് കെട്ടിടനികുതി ഈടാക്കാൻ പറ്റില്ല എന്നാണ് കോടതി പറഞ്ഞത്. ഇത് പ്രകാരം ഒരു കെട്ടിട സമുച്ചയത്തിൽ നിരവധി താമസക്കാരുണ്ടെങ്കിൽ ഒരോരുത്തരെയും പ്രത്യേകം താമസക്കാരായി കണക്കാക്കി നികുതി നിർണയിക്കാം. ഇങ്ങനെ വരുമ്പോൾ വ്യക്തികൾ സാധാരണ കെട്ടിട നികുതി കൊടുത്താൽ മതിയാകും. ആഡംബര നികുതി കൊടുക്കേണ്ടിവരില്ല.
200 ചതുരശ്ര മീറ്ററിൽ കൂടിയാൽ കൂടുന്ന ഓരോ 10 ചതുരശ്ര മീറ്ററിനും 1500 രൂപ വീതം നൽകേണ്ടിയിരുന്നു. 20–25 ഫ്ലാറ്റുകളുള്ള സമുച്ചയത്തിൽ താമസിക്കുന്നവർ ഓരോരുത്തരും 25,000 രൂപയും 30,000 രൂപയുമൊക്കെ പ്രതിവർഷം അടക്കേണ്ടിവരുമായിരുന്നു. റവന്യൂ വകുപ്പിെൻറ പുതിയ ഉത്തരവ് പ്രകാരം ഓരോ ഫ്ലാറ്റും പ്രത്യേകം കണക്കാക്കി കെട്ടിടനികുതി നിർണയിക്കണം. അതേസമയം സ്െറ്റയർകെയ്സ്, ജനറേറ്റർ റൂം, വരാന്ത, ലിഫ്റ്റ് ഏരിയ, സെക്യൂരിറ്റി ഏരിയ തുടങ്ങിയ പൊതുവായി ഉപയോഗിക്കുന്ന കെട്ടിടഭാഗങ്ങളുടെ വിസ്തീർണം കണക്കാക്കി അതിെൻറ നിശ്ചിത അനുപാതം ഫ്ലാറ്റിനോട് ചേർത്ത് നികുതി ഈടാക്കണം. പുതിയ ഉത്തരവ് അനാവശ്യ ആഡംബര നികുതി ഈടാക്കുന്നതിൽനിന്ന് ഒഴിവാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.