പരസ്യബോർഡുകൾ നീക്കിയില്ലെങ്കിൽ തദ്ദേശവകുപ്പ് ജീവനക്കാർ ഉത്തരവാദികൾ
text_fieldsമഞ്ചേരി: പൊതുസ്ഥലങ്ങളിലും പാതവക്കിലുമുള്ള ബോർഡുകളും ബാനറുകളും ഒക്ടോബർ 30ന് ശേഷവും നീക്കിയില്ലെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും ജീവനക്കാർക്കുമെതിരെ നടപടി. ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നതായി കാണിച്ച് പഞ്ചായത്ത് ഡയറക്ടറും നഗരകാര്യ ഡയറക്ടറും ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യമറിയിച്ചത്. ചുമത്തേണ്ട പിഴയും നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 30നകം മാറ്റാൻ ആവശ്യപ്പെടുക, പിന്നീട് നിശ്ചിതദിവസത്തെ സാവകാശം കാണിച്ച് നോട്ടീസ് നൽകുക, ശേഷം തദ്ദേശസ്ഥാപനം തന്നെ നീക്കുക എന്നതാണ് ചട്ടം. ഹൈകോടതി ഉത്തരവായതിനാൽ നേരത്തെ ചെയ്ത രീതിയിൽ ചടങ്ങ് തീർക്കൽ പറ്റില്ല. പൊലീസും റവന്യൂ വകുപ്പുമാണ് നേരത്തെ ഗതാഗത തടസ്സമുണ്ടാവുന്നവ എടുത്തുമാറ്റിയിരുന്നത്.
പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് ഡയറക്ടറും നഗരസഭ, കോർപറേഷൻ എന്നിവകളിൽ നഗരകാര്യ ഡയറക്ടറും പ്രത്യേക നോഡൽ ഒാഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് പരാതികളുണ്ടായാലും പരാതി കോടതിയിലെത്തിയാലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ ഉദ്യോഗസ്ഥർ മറുപടി പറയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.