വിമാനങ്ങളിൽ മണിക്കൂറുകളെടുത്ത് അണുമുക്തമാക്കൽ
text_fieldsനെടുമ്പാശ്ശേരി: പ്രവാസികളെ എത്തിക്കുന്ന വിമാനങ്ങൾ അണുമുക്തമാക്കുന്നത് മണിക്കൂറുകളെടുത്ത്. സീറ്റുകൾക്കിടയിൽ മുതൽ വിമാനത്തിെൻറ എല്ലാ ഭാഗങ്ങളിലും അണുമുക്തമാക്കുന്നുണ്ട്. ലോകാരോഗ്യസംഘടനയും വ്യോമയാനമന്ത്രാലയവും ഇതുസംബന്ധിച്ച് പ്രത്യേക മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
വിമാനത്തിെൻറ വാതിൽപടി മുതൽ നിലംവരെ പ്രത്യേകതരം ലായനികളാണ് ഇതിനായി ഉപയോഗിക്കുന്നത്. സീറ്റ് കവറുകളും മറ്റും അഴിച്ചെടുത്തുവരെയാണ് ശുചീകരണം. ഏറ്റവും അവസാനമായി പ്രത്യേക ലായനി ഉപയോഗിച്ച് എല്ലാ ഭാഗവും തുടച്ച് വൃത്തിയാക്കുകയും ചെയ്യും. ഇതെല്ലാം പൂർണ രീതിയിലായെന്ന് ഉറപ്പ് വരുത്തിയതിനുശേഷമേ വിമാനം തിരിച്ചുപറക്കാൻ അനുമതി നൽകൂ.
സുരക്ഷാ കിറ്റുകൾ ധരിച്ചവരെ മാത്രമാണ് ശുചീകരണത്തിനായി വിമാനത്തിനകത്ത് പ്രവേശിപ്പിക്കാറുള്ളൂ. ഇവരെ ശുചീകരണം കഴിഞ്ഞ് ക്വാറൻറീനിൽ പാർപ്പിക്കുകയും ചെയ്യും. വിമാനത്തിനകത്തുണ്ടാകുന്ന മാലിന്യം പ്രത്യേകമായി സൂക്ഷിച്ചാണ് സംസ്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.