Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഖത്തറിൽനിന്ന് 181​...

ഖത്തറിൽനിന്ന് 181​ പ്രവാസികളുമായി ആദ്യവിമാനം കൊച്ചിയിലെത്തി

text_fields
bookmark_border
cochi-airport-752023.jpg
cancel

കൊച്ചി: ഖത്തറിൽനിന്ന്​ പ്രവാസികളുമായി ആദ്യവിമാനം കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഞായറാഴ്​ച പുലർച്ചെ ര​ണ്ടോടെയാണ്​ എത്തിച്ചേർന്നത്​. എയർ എന്ത്യയുടെ 1x476 വിമാനം ഖത്തർ സമയം ശനിയാഴ്​ച വൈകുന്നേരം 7.05നാണ്​ പ​ുറപ്പെട്ടത്​. 181 യാത്രക്കാരാണ്​ ആകെയുള്ളത്​. ദോഹയിൽവെച്ച്​ യാത്രക്കാർക്ക്​ മുൻകൂട്ടി കോവിഡ്​ പരിശോധന ഉണ്ടായിരുന്നില്ല. ശരീരോഷ്​മാവ്​ പരിശോധന മാത്രമാണ്​ നടന്നത്​. യാത്രക്കാർ 14 ദിവസം സർക്കാറി​​െൻറ നിർബന്ധിത സമ്പർക്കവിലക്കിൽ കഴിയേണ്ടിവരും. 

ഗർഭിണികൾ, കുട്ടികൾ, കൈകുഞ്ഞുങ്ങൾ, അടിയന്തരചികിൽസ ആവശ്യമുള്ളവർ, പ്രായമായവർ, ​േജാലി നഷ്​ടപ്പെട്ടവർ, നാട്ടിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾ, ​വിവിധപ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾ, സന്ദർശക വിസയിലെത്തി കുടുങ്ങിപ്പോയവർ, വിദ്യർഥികൾ എന്നിവരാണ്​ വിമാനത്തിലുണ്ടായിരുന്നത്​​. 

pilot-alby
പൈലറ്റ്​ ആൽബി തോമസ്​
 

മലയാളികളെയും വഹിച്ചുള്ള ഖത്തറിൽ നിന്നുള്ള ആദ്യവിമാനം പറത്തിയത്​ മലയാളി പൈലറ്റായ ആൽബി തോമസ്​ കുന്നപ്പള്ളിയാണ്​. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്​. വിമാനത്തിൻെറ ഫസ്​റ്റ്​ ഓഫിസറാണ്​ ഇദ്ദേഹം. ​  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarair indiaflightkochi airport
News Summary - flight from qatar landed in kochi
Next Story