കരിപ്പൂരില്‍ വലിയ വിമാനം വൈകാതെ
text_fieldsന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍ വൈഡ്ബോഡി വിമാനങ്ങള്‍ ഇറക്കാന്‍ വ്യോമയാന അതോറിറ്റി തത്ത്വത്തില്‍ അനുമതിനല്‍കിയതായി കെ.സി. വേണുഗോപാല്‍ എം.പി അറിയിച്ചു. നവീകരണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ 747 ഇനത്തില്‍പെട്ടതൊഴികെയുള്ള വലിയവിമാനങ്ങള്‍ വൈകാതെ ഇറങ്ങുമെന്ന് പാര്‍ലമെന്‍റിന്‍െറ വ്യോമയാന കൂടിയാലോചനാസമിതി യോഗത്തില്‍ ബന്ധപ്പെട്ടവര്‍ എം.പിയെ അറിയിക്കുകയായിരുന്നു.
വലിയ വിമാനങ്ങള്‍ ഇറക്കാവുന്ന 4-ഡി വിമാനത്താവളമായി കരിപ്പൂരിനെ അംഗീകരിക്കും. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റായി ഇത്തവണ കരിപ്പൂര്‍ വിമാനത്താവളത്തെ പരിഗണിക്കില്ളെന്ന് അധികൃതര്‍ വിശദീകരിച്ചു. ഒരു സംസ്ഥാനത്ത് ഒന്നില്‍കൂടുതല്‍ എംബാര്‍ക്കേഷന്‍ പോയന്‍റ് അനുവദിക്കുന്ന രീതിയില്ല. ഇക്കുറി കൊച്ചിയാണ് എംബാര്‍ക്കേഷന്‍ പോയന്‍റ്. അടുത്തതവണ കരിപ്പൂര്‍ പരിഗണിക്കും. ഈ തീരുമാനത്തിലുള്ള പ്രതിഷേധം കെ.സി. വേണുഗോപാല്‍ യോഗത്തില്‍ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.