പ്രളയാനുകൂല ഘടകങ്ങൾ കനത്ത ചൂടിനും കാരണമായി
text_fieldsതൃശൂർ: പ്രളയത്തിന് കാരണമായ അതേ ഘടകങ്ങൾ, ഇത്തവണ മാർച്ചിന് മുമ്പ് വേനൽ കനക്കാന ും കാരണമായതായി വിലയിരുത്തൽ. പ്രളയാനുകൂല ഘടകമായ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോളിെൻറ (ഐ. ഒ.ഡി) പിൻമാറ്റം നീണ്ടതാണ് മാർച്ചിന് മുമ്പ് സംസ്ഥാനത്ത് വേനൽ കനക്കാൻ പ്രധാന ഘട കമായത്. മൺസൂണിന് പിന്നാെല പിൻമാറേണ്ട ഐ.ഒ.ഡി ഇക്കുറി ഡിസംബറോടെയാണ് പിൻമാറിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ രണ്ട് മധ്യരേഖപ്രദേശങ്ങൾ തമ്മിലുള്ള സമുദ്ര ഉപരിതല താപനിലയിലെ വ്യത്യാസമാണിതിനിടയാക്കിയത്. കാറ്റിെൻറ ഗതിയെ വല്ലാതെ സ്വാധീനിക്കാനും ഇതിന് ശേഷിയുണ്ട്. ഉഷ്ണമേഖലയിൽ അറബിക്കടലിനോട് ചേർന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ അനുഭവെപ്പടുന്ന കനത്തചൂടാണ് ദക്ഷിണേന്ത്യയെ പൊള്ളിക്കുന്ന മറ്റൊരു ഘടകം. ഉത്തരേന്ത്യയടക്കം രാജ്യത്തെ ഇതരഭാഗങ്ങളിൽ തണുപ്പിനൊപ്പം സാധാരണ കാലാവസ്ഥയാണുള്ളത്. മാർച്ച്, എപ്രിൽ മാസങ്ങളിൽ ചൂട് ഇനിയും ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. അതിനിടെ, മാർച്ചോടെ വേനൽമഴയും പ്രതീക്ഷിക്കുന്നു.
ചൂട് കുതിച്ചുയരുേമ്പാഴും പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസമില്ലാത്തത് അനുഗ്രഹമായെന്ന നിരീക്ഷണമാണ് കാലാവസ്ഥ ഗവേഷകർക്കുള്ളത്. അല്ലെങ്കിൽ കേരളം ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുമായിരുന്നു. എൽനിനോ കിഴക്കൻ ശാന്തസമുദ്രത്തിലെ ഉഷ്ണമേഖലപ്രദേശത്ത് സമുദ്രോപരിതല താപനിലയിലും കാറ്റിലുമുണ്ടാവുന്ന വ്യതിയാനമാണ്. ഈ പ്രതിഭാസത്തിൽ ശാന്തസമുദ്രത്തിലെ താപനില ക്രമാതീതമായി ഉയരും. വരണ്ട കാലാവസ്ഥയിൽ ഇലപൊഴിയും കാലത്ത് മഞ്ഞും മഴയും ഇല്ലാതെ വരുേമ്പാൾ കാട്ടുതീ പടരാനുള്ള സാധ്യതയുമേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.