പ്രളയ, ദുരന്ത നിവാരണ പദ്ധതികൾക്ക് ഊന്നൽ നൽകും -നബാർഡ് യോഗം
text_fieldsതൃശൂർ: ജില്ലയിൽ പ്രളയവും മറ്റ് ദുരന്തങ്ങളും ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കി പദ്ധതികൾ ആവിഷ്കരിക്കാൻ ഊന്നൽ നൽകി നബാർഡ്. ഇത്തരം പ്രദേശങ്ങൾക്ക് മുൻതൂക്കം നൽകി അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകും. റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻ്റ് ഫണ്ട് (ആർ.ഐ.ഡി.എഫ്) അവലോകന യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ വിവിധ വകുപ്പുകളിലെ 55 പദ്ധതികളെ കുറിച്ച് യോഗം ചർച്ച ചെയ്തു. കേരള ലാൻഡ് ഡവലപ്മെൻറ് കോർപറേഷൻ (കെ.എൽ.ഡി.സി), ജലസേചന വകുപ്പ്, ആരോഗ്യ വിഭാഗം, വനം വകുപ്പ്, ഫിഷറീസ്, പൊതുമരാമത്ത് തുടങ്ങിയ വിഭാഗങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും യോഗത്തിൽ അധ്യക്ഷത വഹിച്ച കലക്ടർ എസ്. ഷാനവാസ് നിർദേശിച്ചു.
തുടർന്ന് കേന്ദ്ര ഗവ. പദ്ധതി പ്രകാരമുള്ള കാർഷിക പദ്ധതിയുടെ ജില്ലാടിസ്ഥാനത്തിലുള്ള ക്ലസ്റ്റർ യോഗ അവലോകനവും നടന്നു. വിവിധ വകുപ്പുമേധാവികളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞ് വിശദമായ മോണിറ്ററിങ് നടത്തി. ഇതിന്റെ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര സർക്കാരിലേക്ക് സമർപ്പിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത നബാർഡ് എ.ജി.എം ദീപ എസ്. പിള്ള അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.