വെള്ളപ്പൊക്ക ഭീതിയിൽ മധ്യകേരളം
text_fields
കോട്ടയം: കിഴക്കൻ വെള്ളം ഇരച്ചെത്തിയതോടെ മധ്യകേരളത്തിലെ പലജില്ലയും വെള്ളത്തിലായി. കോട്ടയത്തും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളോട് ചേർന്നുകിടക്കുന്ന പടിഞ്ഞാറൻ മേഖലയിലും അപ്പർ കുട്ടനാട്ടിലുമാണ് മഴക്കെടുതി കനത്ത നാശം വിതച്ചത്. പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിലാണ്.
പലയിടത്തും വ്യാപക കൃഷിനാശവും നേരിട്ടു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൃഷി സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് കർഷകർ. മട വീണ് ഏക്കറുകണക്കിന് കൃഷി നശിച്ചു. കുത്തൊഴുക്കിൽ ബണ്ടുകൾ തകർന്നതും ഇതിന് കാരണമായി. പ്രധാന റോഡുകളിൽ വെള്ളക്കെട്ട് ശക്തമായതോടെ കോട്ടയത്തുനിന്നും ഇടുക്കി-ആലപ്പുഴ-പത്തനംതിട്ട ജില്ലകളിലേക്കുള്ള പൊതുഗതാഗതം ഭാഗികമായി.
പമ്പ ഡാം തുറന്നതും കിഴക്കൻ മേഖലകളിൽ മഴയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്. പമ്പ ഡാം തുറന്നത് അപ്പർകുട്ടനാടിനെ വീണ്ടും ദുരിതത്തിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.