പ്രളയ ദുരിതാശ്വാസ ഫണ്ട്: ഇതുവരെ കണ്ടെത്തിയത് 16 ലക്ഷത്തിന്‍റെ തട്ടിപ്പ് VIDEO
text_fieldsകാക്കനാട്: സി.പി.എം നേതാക്കളടക്കം ആരോപണവിധേയരായ പ്രളയ ദുരിതാശ്വാസ ഫണ്ട് ക്രമക്കേടിൽ ഇതുവരെ കണ്ടെത്തിയത് 16 ല ക്ഷത്തോളം രൂപയുടെ തട്ടിപ്പ്. ഒളിവിൽ കഴിയുന്ന സി.പി.എം പ്രാദേശിക നേതാവ് എം.എം. അൻവറിെൻറ അയ്യനാട് സർവിസ് സഹ കരണ ബാങ്കിലെ അക്കൗണ്ടിലേക്കെത്തിയ 10.54 ലക്ഷം, കഴിഞ്ഞ ദിവസം അറസ്റ്റിലായ മറ്റൊരു സി.പി.എം നേതാവായ എൻ.എൻ. നിതി െൻറ ഭാര്യ ഷിൻറുവിെൻറ ദേന ബാങ്കിലെ അക്കൗണ്ടിലെത്തിയ രണ്ടര ലക്ഷം എന്നിവക്ക് പുറമേ മുഖ്യപ്രതി വിഷ്ണുപ്രസാദ് രണ്ടാം പ്രതി മഹേഷിന് നേരിട്ട് അയച്ച പണം ഉൾപ്പെടെയുള്ള കണക്കാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുക ഇനിയും കൂടാനാണ് സാധ്യത.
നിലവിൽ ഏഴ് പേരെയാണ് ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിഷ്ണുവിനെയും മഹേഷിനെയും കൂടാതെ മൂന്നാം പ്രതിയായി അൻവറിനെയും നാലാം പ്രതിയായി അയ്യനാട് ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ ഇയാളുടെ ഭാര്യ ഖൗലത്തിനെയും പ്രതിചേർത്തതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.
മഹേഷിെൻറ ഭാര്യ നീതു, നിതിൻ, ഭാര്യ ഷിൻറു എന്നിവരാണ് മറ്റ് പ്രതികൾ. അക്കൗണ്ടിൽ പണമെത്തിയതാണ് ഖൗലത്തും നീതുവും ഷിൻറുവും പ്രതികളാകാൻ കാരണം. സി.പി.എം അംഗം കൂടിയായ ഖൗലത്തിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കായി വിഷ്ണുവിനെയും മഹേഷിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. അന്വേഷണത്തിെൻറ ഭാഗമായി വ്യാഴാഴ്ചയും കലക്ടറേറ്റിലും ട്രഷറിയിലും പരിശോധന നടന്നു.
പ്രതികൾ റിമാൻഡിൽ
കാക്കനാട്: പ്രളയദുരിതാശ്വാസ തട്ടിപ്പുകേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികളായ മഹേഷ്, സി.പി.എം പ്രാദേശിക നേതാവ് എൻ.എൻ. നിതിൻ, ഭാര്യ ഷിൻറു എന്നിവരെ കോടതി റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ബി. കലാം പാഷയാണ് ഇവരെ റിമാൻഡ് ചെയ്തത്. ഇവരെ എറണാകുളം ജില്ല ജയിലിലേക്ക് മാറ്റി.
കേസിൽ ഒളിവിലുള്ള പ്രാദേശിക നേതാവായ എം.എം. അൻവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പൊലീസിെൻറ റിപ്പോർട്ട് തേടിയിരിക്കുകയാണ്. അൻവറിെൻറ ഭാര്യ ഡയറക്ടർ ബോർഡ് അംഗമായ അയ്യനാട് സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കാണ് ആദ്യം പണമെത്തിയിരുന്നത്. സി.പി.എം അംഗമായ ഇവരെ പാർട്ടിയിൽനിന്ന് സസ്െപൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.