സംസ്ഥാനത്ത് ഒാണം അവധി പുനഃക്രമീകരിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്കൂളുകള്‍ ഓണാവധിക്കായി ആഗസ്റ്റ് 17ന് (വെള്ളി) അടച്ച് 29ന് തുറക്കുന്നതുമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ആഗസ്റ്റ് 31ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ നേരത്തെതന്നെ മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കണ്ണൂർ സർവ്വകലാശാലക്ക് കീഴിലെ മുഴുവൻ കോളേജുകളിലെയും ഡിപ്പാർട്ടുമെൻറുകളിലെയും ഓണാവധി ആഗസ്ത് 17 മുതൽ 28 വരെയായി പുന:ക്രമീകരിച്ചു.ആഗസ്ത് 29 മുതൽ ക്ലാസുകൾ അവധി കഴിഞ്ഞ് പുനരാരംഭിക്കും. വെള്ളിയാഴ്ച്ച നടത്താനിരുന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് 31ലേക്കു മാറ്റി.
കാലിക്കറ്റ് സർവകലാശാല ഓണാവധിക്കായി നേരത്തേ അടച്ചു. 29ന് തുറക്കും. ഓഗസ്റ്റ് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
പരീക്ഷകൾ മാറ്റി
ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കും. അതേസമയം പ്രായോഗിക പരീക്ഷകൾക്കു മാറ്റമില്ല.
കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ മാറ്റിവെച്ചു. വെറ്ററിനറി സർവകലാശാലയിൽ നിലവിൽ നാളെ പരീക്ഷകളൊന്നും ഇല്ല.
പിഎസ്സി വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷ,അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയെല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. നാളെയും മറ്റന്നാളും നടത്താൻ തീരുമാനിച്ചിരുന്ന പിഎസ്സി ഓൺലൈൻ/ഒഎംആർ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
എംജി സർവകലാശാല ഈയാഴ്ചത്തെ എല്ലാ പരീക്ഷകളും നേരത്തേ മാറ്റിയിരുന്നു. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ സദാനന്ദപുരത്തെ കൃഷി വിജ്ഞാനകേന്ദ്രം 20, 21 തീയതികളിൽ നടത്താനിരുന്ന റിസർച്ച് ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ താൽകാലിക തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.