പ്രളയം: മറ്റൊരു പ്രളയത്തിെൻറ നിഴലിൽ നിൽക്കേ, 2018ലെ പൊതുതാൽപര്യഹരജികൾ കോൾഡ് സ്റ്റോറേജിൽ
text_fieldsകൊച്ചി: കേരളം മറ്റൊരു പ്രളയത്തിെൻറ നിഴലിൽ നിൽക്കേ, 2018ലെ പ്രളയത്തെത്തുടർന്ന് െഹെകോടതിയിലേക്ക് ഒഴുകിയ പൊതുതാൽപര്യഹരജികൾ ഇപ്പോഴും കേസുകെട്ടായി തുടരുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാറിെൻറ പാളിച്ച ചോദ്യം ചെയ്ത് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തലയടക്കം സമർപ്പിച്ച പന്ത്രണ്ടിലേറെ ഹരജികളാണ് കോൾഡ് സ്റ്റോറേജിലായത്. അമിക്കസ്ക്യൂറിയുടെ റിപ്പോർട്ടിെനത്തുടർന്ന് ഏെറ ചർച്ചവിഷയമായ ഹരജികൾ അന്തിമവാദം ആരംഭിക്കാവുന്ന ഘട്ടത്തിലാണ് എത്തിനിന്നത്.
ചാലക്കുടി സ്വദേശി എന്‍.ആര്. ജോസഫ് അയച്ച കത്തിെൻറ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹരജിയടക്കം ഹൈകോടതിയുടെ പരിഗണനയിലുണ്ട്. രമേശ് ചെന്നിത്തലക്കുപുറമെ േഡാ. ഇ. ശ്രീധരെൻറ നേതൃത്വത്തിെല ഫൗണ്ടേഷൻ ഫോർ റീസ്േറ്റാറേഷൻ ഒാഫ് നാഷനൽ വാല്യൂസ്, പരിസ്ഥിതി പ്രവർത്തകൻ സി.ആര്. നീലകണ്ഠന്, എം.പി. ജോസഫ്, ടി.ജി. മോഹന്‍ദാസ്, പി.ആര്. ഷാജി, സുധീഷ് വി. സെബാസ്റ്റ്യന്‍, റിങ്കു ചെറിയാന്, യൂസുഫ്, ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് തുടങ്ങിയവരുടെ ഹരജികളും കോടതിയുടെ പരിഗണനയിലാണ്. എം.പി ആയിരിക്കെ അന്തരിച്ച എം.ഐ. ഷാനവാസും ഇതുമായി ബന്ധപ്പെട്ട് ഹരജി നൽകി. കേന്ദ്ര, സംസ്ഥാന സർക്കാറുകളടക്കം ഹരജികളിൽ എതിർകക്ഷികളുമാണ്.
ഹരജികളുമായി ബന്ധപ്പെട്ട് നിയോഗിച്ച അമിക്കസ്ക്യൂറി കോടതിക്ക് നൽകിയ റിപ്പോർട്ട് സർക്കാറിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. കനത്ത മഴക്കൊപ്പം ഡാമുകൾ ഒന്നിച്ച് തുറന്നത് പ്രളയത്തിന് കാരണമായി, ഡാം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച പ്രളയത്തിെൻറ ആഘാതം വർധിപ്പിക്കാൻ കാരണമായി, ഡാം പരിപാലന ചുമതലയുള്ളവർ കാലാവസ്ഥ മുന്നറിയിപ്പുകളെ മാത്രം ആശ്രയിച്ച് നടപടി സ്വീകരിച്ചത് വിനയായി തുടങ്ങിയ നിരവധി ആരോപണങ്ങളാണ് അമിക്കസ്ക്യൂറി റിപ്പോർട്ടിൽ ഉന്നയിച്ചത്. എന്നാൽ, ശാസ്ത്രീയ അടിത്തറയില്ലാത്തതാണ് റിപ്പോർട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാറിെൻറ പ്രതിരോധം. പ്രളയം മനുഷ്യനിർമിതമല്ലെന്നും പേമാരിയാണ് കാരണമെന്നുമുള്ള റിപ്പോർട്ടുകൾ കണക്കിലെടുക്കാതെയാണ് അമിക്കസ്ക്യൂറി റിപ്പോർട്ടെന്നും ചൂണ്ടിക്കാട്ടി. സർക്കാറിെൻറ വിശദീകരണം കോടതിയിൽ സമർപ്പിച്ചിട്ടും ഹരജിക്കാർ മറുപടി സത്യവാങ്മൂലം നൽകാത്തതാണ് കേസ് നിലക്കാൻ കാരണമെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നു.
ഹരജികൾ വേഗം പരിഗണിക്കാൻ ആവശ്യപ്പെട്ട് ഒരുഹരജിക്കാരനും അപേക്ഷ സമർപ്പിച്ചിട്ടില്ല. പ്രളയത്തിെൻറ പേരിൽ പ്രശസ്തരാകാനും മുതലെടുക്കാനുമുള്ള സമീപനം മാത്രമാണ് ഹരജിക്കാരിൽനിന്ന് ഉണ്ടാകുന്നതെന്നും ആരോപണമുണ്ട്. അതേസമയം, കേസ് പരിഗണനക്കെത്തിക്കാനുള്ള ശ്രമം പല തവണ നടത്തിയതായി ഹരജിക്കാരനായ സി.ആർ. നീലകണ്ഠൻ 'മാധ്യമ'ത്തോട് പറഞ്ഞു. പത്തിലേറെ പേർ ഹരജിക്കാരായി ഉണ്ടായിരിക്കെ താൻ മാത്രം ശ്രമിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.